ഫാസ ഐപിസി പവര്‍ലിഫ്റ്റിംഗ് വേള്‍ഡ് കപ്പില്‍ യുഎഇ വെള്ളി നേടി
ദുബായ്: ഫാസ ഐപിസി പവര്‍ലിഫ്റ്റിംഗ് വേള്‍ഡ് കപ്പ് മത്സരത്തില്‍ യുഎഇയുടെ മുഹമ്മദ് ഖലാഫിന് വെള്ളി. 97കിലോ വിഭാഗത്തിലാണ് ഖലാഫിന് വെള്ളി ലഭിച്ചത്. 230 കിലോ ഭാരമാണ് ഖലാഫ് ഉയര്‍ത്തിയത്. 241 കിലോ ഭാരമുയര്‍ത്തി മുഹമ്മദ് എല്‍ദിബ് സ്വര്‍ണം നേടി. മലേഷ്യയുടെ ജോങ് യി കീയ് 210 കിലോമീറ്റര്‍ ഭാരം ഉയര്‍ത്തി വെങ്കല മെഡല്‍ നേടി. മാര്‍ച്ച് 17നാണ് മത്സരം നടന്നത്.
ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് വേണ്ടിയാണ് ഫാസ ഭാരോദ്വഹന മത്സരം സംഘടിപ്പിച്ചത്.

ദുബായ് കിരീടാവകാശി ഹമദാന്‍ രാജകുമാരന്‍. ഹമദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍, ദുബായ് ക്ളബ്ബ്, ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യുഎഇ പാരലിംപിക് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

പാരാലിംപിക് മത്സരങ്ങളില്‍ ഫ്രഞ്ച് താരം സൗഹാദ് ഗസൗനി മൂന്ന് മെഡലുകള്‍ നേട് തന്റെ സാന്നിധ്യം അറിയിച്ചു. 75 കിലോ വിഭാഗത്തിലാണ് അവര്‍ മത്സരിച്ചത്.

ദുബായില്‍ നടന്ന മത്സരം മികച്ച നിലവാരം പുലര്‍ത്തിയെന്നും താന്‍ അത്ഭുതപ്പെട്ടുപോയന്നും 2014 ഇഞ്ചിയോണ്‍ പാരാഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ജനറല്‍ സു ജുംഗ് ഘ്യു പറഞ്ഞു.












Click it and Unblock the Notifications