നടനും കവിയുമായ യുവാവിനെ ആദ്യഭാര്യയായ നടി കൊന്നു

അഹമ്മദ് ഹുസൈന്‍ മൂസ സലാരി എന്ന നടനാണ് കൊല്ലപ്പെട്ടത്. ആദ്യ ഭാര്യയും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവും ചേര്‍ന്ന് കാറിടിച്ചാണ് നടനെ കൊലപ്പെടുത്തിയത്. അല്‍ ഐനിലെ ഒരു സാമൂഹിക കേന്ദ്രത്തിലാണ് ഇയാളുടെ മകള്‍ ഉള്ളത്. കുഞ്ഞിനെ കണ്ട് തിരികെ റോഡിലേക്ക് എത്തുമ്പോഴായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്.
അല്‍ ഐന്‍ മൃഗശാലയ്ക്കും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിനും ഇടയിലുള്ള റോഡില്‍ വച്ച് നടനെ കാറിടിയ്ക്കുകയായിരുന്നു. കാര്‍ തട്ടി വീണ നടന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടിയുടെ ഭര്‍ത്താവ് കാര്‍ മുന്നോട്ടെടുത്ത് വീണ്ടും ഇടിയ്ക്കുകയായിരുന്നു.നടന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കുഞ്ഞിനെ നടന്‍ കാണാനെത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.












Click it and Unblock the Notifications