അറബ് യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

മറ്റൊരു എമിറേറ്റില്‍ വച്ചാണ് യുവതി കൊലചെയ്യപ്പെട്ടതെന്നും അതിനുശേഷം മൃതദേഹം ഷാര്‍ജയില്‍ ഉപേക്ഷിച്ചതാകാം എന്നുമാണ് പൊലീസിന്റെ നിഗമനം. മരിച്ച സ്ത്രീയ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ കൊലപാതകിയെപ്പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അല്‍ ഇത്തിഹാദിലാണ് വാര്‍ത്ത പ്രസിദ്ധീകിച്ചത്. ഷാര്‍ജ പ്രോസിക്യൂട്ടര്‍ റാഷിദ് അല്‍ ഒമ്‌റാനിയാണ് കൊലപാതകത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്.
സ്ത്രീയെ കൊന്നശേഷം ഷാര്‍ജയില്‍ ഉപേക്ഷിച്ചതാണോ അതോ ഷാര്‍ജയില്‍ എത്തിച്ചശേഷമാണോ കൊല നടത്തിയത് എന്നതിനെപ്പറ്റി വ്യക്തമല്ല. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിയ്ക്കുന്നു.












Click it and Unblock the Notifications