ദുബായ്; ഉക്രൈനിലേക്ക് പോകുന്നതിന് വിലക്ക്

ഉക്രൈനില്‍ താമസിയ്ക്കുന്ന യുഎഇ പൗരന്‍മാര്‍ പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് മാറിതാമസിയ്ക്കണമെന്നും എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
ഉക്രൈനില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി യുഎഇ എംബസിയുടെ നമ്പരായ 00380939752949 ലേക്കും വിദേശകാര്യ വകുപ്പിന്റെ നമ്പരായ 024449600 ലേയ്ക്കും വിളിയ്ക്കണമെന്ന് വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ബൂട്ടി അല്‍ ഹാമെദ് പറഞ്ഞു.
ഉക്രൈനിലേക്ക് പോകുന്നത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ വരുന്നത് വരെ രാജ്യത്ത് നിന്ന് ആരും ഉക്രൈനിലേക്ക് യാത്ര ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications