കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിന്‍ തൊഴില്‍ മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തി

Google Oneindia Malayalam News

ബഹറിന്‍: ബഹറിന്‍ തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ മന്ത്രി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴില്‍ മേഖലയില്‍ വര്‍ദ്ദനവു രേഖപ്പെടുത്തിയതായി വ്യക്തമായിരിക്കുന്നത്. രാജ്യത്തെ ശക്തമായ സമ്പദ്ഘടനയേയും തൊഴില്‍ രംഗത്തെ സ്ഥിരതയുമാണ് തൊഴില്‍ മേഖലയിലെ വര്‍ദ്ദനവു സൂചിപ്പിക്കുന്നതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.

വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ തൊഴിലാളികളുടെ എണ്ണം ഏതാണ്ട് 6,94,909 ആണ്. വിദേശ തൊഴിലാളികളുടെ എണ്ണമാകട്ടെ 5,38,500 ഓളം വരുമെന്നും മന്ത്രി അറിയിച്ചു.

bahrain-map

മൊത്തം 1,56,400 പേരാണ് സോഷ്യല്‍ ഇന്‍ഷൂറന്‍സിനായി പബ്ലിക്ക് അതോറിറ്റിയില്‍ പേര് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും രാജ്യത്തെ തൊഴില്‍ മേഖലയെ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് 5 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

English summary
Employment rate rises in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X