കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചിനീയറിംഗ് മെഡിക്കല്‍ മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 1ന് ദുബായില്‍

Google Oneindia Malayalam News

ദുബായ്:എഞ്ചിനീയറിംഗ് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി നടത്തപ്പെടുന്ന ഏഴാമത് 'ടിപ്‌സ്' മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 1ന് ദുബായില്‍ നടക്കും. രാവിലെ 9:00 മണി മുതല്‍ 12:00 മണി വരെയാണ് പരീക്ഷ. പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 25.

വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷക്ക് ആത്മ വിശ്വാസത്തോടെ തയ്യാറെടുക്കുന്നതിനും പരീക്ഷാ സംവിധാനത്തെ പരിചയപ്പെടുത്താനുമാണ് 'ടിപ്‌സ്' നടത്തുന്നത്. എം എസ് എം സംസ്ഥാന സമിതിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ് www.tipsexam.org എന്ന വെബ് വിലാസത്തില്‍ ഓണ്‍ ലൈന്‍ അപേക്ഷക്കുള്ള സൗകര്യമുണ്ട്. [email protected] എന്ന ഇമെയില്‍ വിലാസത്തിലൂടെയും അപേക്ഷിക്കാവുന്നതാണ്.

dubai-map

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 8501440 എന്ന നമ്പറില്‍ ബന്ധപ്പെടുക. കേരളത്തിലും യു എ ഇ ഒഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മാര്‍ച്ച് 25 നാണ് പരീക്ഷ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 27 നും. കമ്പ്യൂട്ടറൈസ്ഡ് മൂല്യ നിര്‍ണയവും കേന്ദ്രീകൃത റാങ്കിംഗ് സംവിധാനവുമുള്ള, ഇന്ത്യക്കകത്തും പുറത്തും പരീക്ഷാ കേന്ദ്രങ്ങളുമുള്ള ഏക എഞ്ചിനീയറിംഗ് മെഡിക്കല്‍ മോഡല്‍ എന്‍ട്രന്‍സ് പരീക്ഷയാണ് 'ടിപ്‌സ്'.

കഴിഞ്ഞ വര്‍ഷങ്ങളിലെ കേരള എന്‍ട്രന്‍സ് പരീക്ഷകളിലെ മികച്ച റാങ്കുകള്‍ 'ടിപ്‌സ്' പരീക്ഷയിലെ റാങ്കുകാരില്‍ നിന്നായിരുന്നു.പരീക്ഷാ ദിവസം തന്നെ വെബ്‌സൈറ്റില്‍ ഉത്തരങ്ങളും വിശദീകരണങ്ങളും പ്രസിദ്ധീകരിക്കും. പരിപൂര്‍ണമായും ഓള്‍ ഇന്ത്യ, കേരള എന്‍ട്രന്‍സ് പരീക്ഷകളുടെ മാതൃകയില്‍ ഒ എം ആര്‍ സംവിധാനവും കേന്ദ്രീകൃത മൂല്യ നിര്‍ണയവുമായിരിക്കും. ഏപ്രില്‍ 12നു മുമ്പായി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡലുകളും ആദ്യ പത്തു റാങ്കുകാര്‍ക്ക് എഞ്ചിനീയറിംഗ്, മെഡിക്കല്‍ കിറ്റുകളും സമ്മാനമായി നല്‍കുന്നതാണ്.

English summary
Engineering Medical Model Entrance exams on April 1 on Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X