ഇംഗ്ലീഷ് നോവല്‍ പ്രകാശനം നടക്കും
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ലിറ്ററേചര്‍ ഫോറത്തില്‍ രാത്രി എട്ടരയ്ക്കാണ് നടക്കും
ഷാര്‍ജ: എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഇസ്സാ മര്‍യം രചിച്ച വെന്‍ ഡസ്‌ക് ഫാള്‍സ്, ദ് സ്റ്റാര്‍സ് റൈസ് എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന്(ബുധന്‍). ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ലിറ്ററേചര്‍ ഫോറത്തില്‍ രാത്രി എട്ടരയ്ക്കാണ് നടക്കും ഫോണ്‍: 050 88 567 98.

അതീന്ദ്രിയ ശേഷികളുടെ മായാലോകം പ്രകാശനം ചെയ്യും
മാധ്യമ പ്രവര്‍ത്തകന്‍ ബൈജു ഭാസ്‌കര്‍ രചിച്ച രണ്ടാമത്തെ പുസ്തകം അതീന്ദ്രിയ ശേഷികളുടെ മായാലോകം നാളെ (10112016) ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. രാത്രി 8.30 ന് ബുക്ക് ഫോറത്തിലാണ് ചടങ്ങ്. എഴുത്തുകാരന്‍, പുനര്‍ജന്മ ഗവേഷകന്‍, ഫോറന്‍സിക് ലബോറട്ടറി മുന്‍ ഡയറക്ടര്‍ എന്നീ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. മുരളീകൃഷ്ണയെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പുകളാണ് കൃതി.












Click it and Unblock the Notifications