കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീര്‍ മുഹമ്മദിനെയും, എരഞ്ഞോളി മൂസയെയും സൗഹൃദ വേദി ആദരിച്ചു

  • By Mithra Nair
Google Oneindia Malayalam News

ദുബായ്: പതിറ്റാണ്ടുകളോളം മലയാളികളുടെ മനസ്സില്‍ ഇശലുകളുടെ കുളിര്‍മഴ പെയ്യിച്ച അനുഗ്രഹീത മാപ്പിളപ്പാട്ട് ഗായകര്‍ പീര്‍ മുഹമ്മദിനെയും , എരഞ്ഞോളി മൂസയെയും ആദരിച്ചു . കോഴിക്കോട് പ്രവാസി യുഎഇ യുടെ ആഭിമുഖ്യത്തില്‍ സൗഹൃദ വേദിയാണ് ആദരിച്ചത്.

ശാരീരിക വൈകല്യങ്ങള്‍ മറന്ന് പീര്‍ മുഹമ്മദ് തന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'കാഫ് മല കണ്ട പൂങ്കാറ്റ്' പാടിയപ്പോള്‍ സദസ്സ് മൂകമായപ്പോള്‍ എരഞ്ഞോളി മൂസ 'എന്തെല്ലാം വര്‍ണങ്ങള്‍ , എന്തെല്ലാം ജാതികള്‍' പാടി മലയാളികളുടെ മതേതരത്വത്തിന്റെ മഹനീയത അവതരിപ്പിച്ചു സദസ്സിനെ ചിന്തയിലാഴ്ത്തി.

esal.jpg

മോഹന്‍ എസ് വെങ്കിട്ട് പിര്‍മുഹമ്മദിനെയും, മുരളി കൃഷ്ണ എരഞ്ഞോളി മൂസയെയും പൊന്നാട അണിയിച്ചു. ബഷീര്‍ തിക്കൊടി അനുഗ്രഹീത കലാകാരന്മാരെ സദസ്സിനു പരിചയപ്പെടുത്തി. രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു.

എ കെ ഫൈസല്‍ , ഷംസുദീന്‍ നെല്ലറ , പ്രകാശ് കോഴിക്കോട്, ലിപി അക്ബര്‍, പദ്മനാഭന്‍ നമ്പ്യാര്‍ , യാസിര്‍ ഹമീദ്,റാബിയ ഹുസൈന്‍ , സുഷമ മുരളി സംസാരിച്ചു. അഡ്വ മുഹമ്മദ് സാജിദ് സ്വാഗതവും, ജമീല്‍ ലത്‌ഹെഫ് നന്ദിയും പറഞ്ഞു.

English summary
eranholi moosa and peer muhammad in reverence by souhrdha vedi in uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X