ഏരൂല്‍ കുടുംബ സംഗമം ശ്രദ്ദേയമായി
ദുബായ്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള തറവാട് പൈതൃകം പ്രവാസി കുടുംബങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഏരൂല്‍ തറവാട് കുടുംബാംഗങ്ങള്‍ ദുബായ് വുമണ്‍സ് കോളേജ് ഹാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ നടന്ന കുടുംബ സംഗമം സി.കെ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. പ്രവാസി കുടുംബങ്ങള്‍ക്കിടയില്‍ വേറിട്ട കാര്യപരിപാടികള്‍ കൊണ്ടും, സംഘാടനത്തിലെ മികവ് കൊണ്ടും ഏരൂല്‍ കുടുംബ സംഗമം ശ്രദ്ധേയമായി.
ചമ്പാട് പ്രദേശത്തെ ആദ്യ മുസ്ലിം കുടുംബമായ ഏരൂല്‍ തറവാട്ടില്‍ നിന്നും വിവിധ ദേശങ്ങളിലേക്ക് കുടിയേറിയ കുടുംബ കൂട്ടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ആരും തന്നെ തമ്മില്‍ തമ്മില്‍ അറിയാതെ ഉണ്ടാവരുത് എന്ന ലക്ഷ്യവും വേരറ്റുപോകുന്ന കുടുംബബന്ധങ്ങളെ തിരിച്ചറിയാനും തറവാട് ചരിത്രം പങ്കുവെക്കാനുമാണ് കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് കുടുംബ ചരിത്ര വിവരണം നടത്തിയ ഹാരിസ് കൊടിയേരിക്കണ്ടി പറഞ്ഞു. യു.എഇ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ അറുനൂറോളം അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. ബിസിനസ്സ് രംഗത്തും, സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരെയും അവരുടെ സഹധര്‍മിണികളെയും, 35 വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസ ജീവിതം നയിച്ചവരെയും ചടങ്ങില്‍ ഉപഹാരങ്ങളും പൊന്നാടയും നല്‍കി ആദരിച്ചു.

നാട്ടില്‍ നിന്നും കുടുംബ സംഗമത്തിനെത്തിയ പ്രായം ചെന്നവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങളില്‍ നിന്നുള്ളവര്‍ നയിച്ച ഗാനമേളയും കലാപരിപാടികളും സംഗമവേദിയെ ആവേശഭരിതരാക്കി. സമാന്‍ കതിരൂര്‍ സ്വാഗതവും, അബ്ദുല്‍ ലത്തീഫ് ഹാജി, മജീദ് പാത്തിപ്പാലം എന്നിവര്‍ ആശംസങ്ങള്‍ നേര്‍ന്നു. ഹാരിസ് കൊടിയേരിക്കണ്ടി തയ്യാറാക്കിയ ഏരൂല്‍ കുടുംബ ചരിത്ര പുസ്തകം ഡോ: എ.കെ. റഫീഖ് പ്രകാശനം ചെയ്തു. ഷക്കീല്‍ തവരക്കാട്ടില്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications