ഇന്ത്യയിൽ നിന്ന് സർവീസ് ആരംഭിച്ച് വിമാന കമ്പനികൾ: അഞ്ച് നഗരങ്ങളിൽ നിന്ന് ഇത്തിഹാദ് സർവീസ്
കൊച്ചി: യുഎഇ യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൂടുതൽ സർവീസുകൾ. ഇത്തിഹാദ് എയര്‍വേസും ഫ്ളൈ ദുബായുമാണ് ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇത്തിഹാദ് അബുദാബിയിലേക്ക് സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് ദുബായിലേക്കും ശനിയാഴ്ച മുതൽ സർവീസുണ്ടാകും.
രാജ്യത്ത് കൊച്ചി, തിരുവനന്തപുരം, ദില്ലി ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് യുഎഇയിലേക്ക് എത്തിഹാദ് സർവീസ് ആരംഭിക്കുക. അതേസമയം ഓഗസ്റ്റ് 10 മുതൽ ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസ് പുനരാരംരഭിക്കും. ചില വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളതെന്നാണ് ഫ്ലൈ ദുബായ് അറിയിപ്പിൽ വ്യക്താക്കിയത്.

കമ്പനിയുടെ പേരിൽ സ്ക്രീൻഷോട്ടുകൾ പ്രചരിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം. ഇന്ന് രണ്ട് വിമാന കമ്പനികളാണ് കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയിട്ടുള്ളത്. ഇതിന് പുറമേ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ നാളെ യുഎയിലേക്ക് സർവീസ് നടത്തും. ഇന്ത്യയ്ക്ക് പുറമേ പാകിസ്താൻ, നേപ്പാള്‍, ഉഗാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനസര്‍വീസുകളും ഫ്‌ളൈ ദുബായ് നിര്‍ത്തിവെച്ചതായും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച സ്ക്രീൻ ഷോട്ടിൽ പറയുന്നുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രിലിൽ നിര്‍ത്തിവെച്ച ശേഷം ആഗസ്റ്റ് അഞ്ച് മുതഷ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യു എഇയില്‍ ഇറങ്ങാന്‍ വീണ്ടും അനുമതി നല്‍കിയിരുന്നു. നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യക്കാര്‍ക്ക് യു എ ഇയുടെ യാത്രാനുമതി നൽകിയിട്ടുള്ളത്. യുഎഇ താമസ വിസയുള്ളവരും യുഎഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളവര്‍ക്കുമാണ് അനുമതി. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് പുനഃരാരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ എയര്‍ അറേബ്യയും എമിറേറ്റ്‌സുമാണ് സര്‍വീസ് നടത്തിയത്. ഇന്നുമുതല്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് പുനരാംരംഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പോകുന്നവർ ജിഡിആര്‍എഫ്എ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിർദേശം. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നെടുത്ത 48 മണിക്കൂര്‍ പ്രാബല്യമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തില്‍ നിന്നെടുത്ത റാപിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയും നിർബന്ധമായും ഹാജരാക്കണം. നിലവിൽ ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്ക് യുഎഇ പ്രവേശനാനുമതി നൽകിയിട്ടില്ല.
Recommended Video
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications