ജൂലൈ ഒന്ന് മുതൽ ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി എത്തിഹാദ്: അഞ്ച് നഗരങ്ങളിൽ കൊച്ചിയും!! കാത്തിരിപ്പ്..
അബുദാബി: ജൂലൈ ഒന്ന് കൊച്ചി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങി എത്തിഹാദ്. കൊച്ചിയ്ക്ക് പുറമേ ചെന്നൈ, ബെംഗളൂരു, ദില്ലി, മുംബൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ഇതോടെ എത്തിഹാദ് പറന്നിറങ്ങുക. ഇന്ത്യയ്ക്ക് പുറമേ പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും പാകിസ്താനിലേക്കും എത്തിഹാദ് സർവീസ് നടത്തുമെന്നു കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
എന്നാൽ കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ പ്രാബല്യത്തിനുള്ളതിനാൽ ഇന്ത്യാ ഗവൺമെന്റിന്റെ അനുമതി ലഭിക്കുന്നതോടെ മാത്രമേ രാജ്യത്തേക്കുള്ള സർവീസ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതേ അവസ്ഥ തന്നെയാണ് മറ്റ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നത് സംബന്ധിച്ചുമുള്ളത്.

നിലവിൽ കൊറോണ വൈറസ് വ്യാപനത്തോടെ ഇതര രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൌത്യത്തിന് കീഴിലുള്ള സർവീസുകൾ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. എയർ ഇന്ത്യയുടെ ഈ സർവീസിന് പുറമേ അനുമതിയോടെ ചില ചാർട്ടേഡ് വിമാനങ്ങളും രാജ്യത്തേക്ക് സർവീസ് നടത്തിയിരുന്നു.
അതേ സമയം ജൂലൈ മുതൽ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസ് തുടങ്ങാൻ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്തിഹാദ് വിമാനങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകുന്നതോടെ യുഎയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് വേഗം നാട്ടിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയുമുണ്ട്. സെപ്തംബറിന് മുമ്പായി ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുമെന്ന സൂചനകളാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ നൽകിയത്.
കൊറോണ വൈറസ് പ്രതിസന്ധിക്കിടെ യാത്രക്കാരെ ആകർഷിക്കുന്നതിനായി കമ്പനി എത്തിഹാദ് ട്രാവൽ വൌച്ചർ പുറത്തിറക്കിയിരുന്നു. അടുത്ത യാത്രയ്ക്ക് 50 ശതമാനം ക്യാഷ് ബോണസ് ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ജൂൺ 10നും 24നും ഇടയിൽ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. 2020 ആഗസ്റ്റ് 1 മുതൽ രണ്ട് വർഷത്തേയ്ക്കാണ് ഓഫർ കാലാവധി. ഭാവിയിൽ സമയമെടുത്ത് യാത്രകൾക്കായി തീരുമാനമെടുക്കാനാണ് ഇത്രയധികം സമയം അനുവദിക്കുന്നത്. എത്തിഹാദ് എയർലൈൻസിന്റെ ലോയൽറ്റി പ്രോഗ്രാമിൽ എത്തിഹാദ് ഗസ്റ്റായി സൈൻ അപ്പ് ചെയ്താണ് ട്രാവൽ വൌച്ചർ പർച്ചേസ് ചെയ്യേണ്ടത്.
-
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി! -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി












Click it and Unblock the Notifications