സൗദി;യുവതി 3മക്കളെ വാട്ടര്‍ ടാങ്കിലിട്ട് കൊന്നു

സ്ത്രീ കുട്ടികളെ കൊല്ലുമ്പോള്‍ ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു.യുവാവ് മടങ്ങിയെത്തുമ്പോഴാണ്. 11 വയസ്സുള്ള മകള്‍, അമ്മ അനുജത്തിമാരെ വാട്ടര്‍ ടാങ്കിനുള്ളില്‍ തള്ളിയിട്ട വിവരം പറയുന്നത്.
യുവാവ് ടാങ്ക് തുറന്നപ്പോഴേയ്ക്കും കുട്ടികള്‍ മൂവരും മരിച്ചിരുന്നു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കഴിഞ്ഞ കുറച്ച് നാളുകളായി മാനസിക രോഗത്തിന് അടിമയാണെന്ന് സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.
ചില സമയങ്ങളില്‍ ഇവര്‍ മാനസിക വിഭ്രാന്തി കാട്ടുകയും കുഞ്ഞുങ്ങളെ ഉപദ്രവിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുമായിരുന്നു. സൗദി ദിനപത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീയ്ക്ക് മാനസികരോഗമാണെന്നതിന് ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമല്ല.












Click it and Unblock the Notifications