പുതുവര്‍ഷത്തില്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ദുബായില്‍ നിന്ന് കേരളത്തിലേക്ക് 2 വിമാനങ്ങള്‍ കൂടി
അബുദാബി: പുതുവര്‍ഷത്തില്‍ മലയാൡപ്രവാസികള്ക്ക് സന്തോഷ വാര്‍ത്തയുമായി ഇത്തിഹാദ് എയര്‍വേയ്സ്. ജനുവരി ഒന്ന് മുതല്‍ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്സിന്റെ സര്‍വീസ് പുനരാരംഭിച്ചു. അബുദാബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസാണ് പുതുവര്‍ഷത്തില്‍ ആരംഭിച്ചത്.
രണ്ട് വിമാനങ്ങളേയും ഇന്നലെ വാട്ടര്‍ സല്യൂട്ട് നല്കി വിമാനത്താവളങ്ങളില്‍ എതിരേറ്റു. ഓരോ ലക്ഷ്യസ്ഥാനത്തേക്കുമുള്ള ഈ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ഇത്തിഹാദ് നല്കുന്ന മൊത്തം ഇന്ത്യന്‍ സര്‍വീസുകളുടെ എണ്ണം 10 ആയി ഉയര്‍ത്തി. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് നടത്തുന്നത്. പ്രതിദിനം ഓരോ സര്‍വീസുകളായിരിക്കും ആദ്യഘട്ടത്തില്‍ ആരംഭിക്കുക.

എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 2.40-ന് അബുദാബിയില്‍ നിന്ന് ആരംഭിച്ച് രാത്രി 8 മണിയോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് ഒരു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് രാത്രി 9.30-ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 12 മണിയോടെ അബുദാബിയില്‍ തിരിച്ചെത്തും. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 320 ആണ് കോഴിക്കോടേയ്ക്ക് സര്‍വീസ് നടത്തുന്നത്.
ഇതില്‍ എട്ട് ബിസിനസ് ക്ലാസ് സീറ്റും 157 ഇക്കോണമി സീറ്റുകളും ആണ് ഉള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ രാത്രി ലാന്‍ഡിംഗ് നിരോധിച്ചതിനെ തുടര്‍ന്ന് 2022 ജൂണിലാണ് ഇത്തിഹാദ് സര്‍വീസ് അവസാനിപ്പിച്ചത്. തിരുവനന്തപുരം റൂട്ടില്‍ എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ 3.20-ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും.
രാവിലെ 10.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55-ന് അബുദാബിയില്‍ തിരിച്ചെത്തും. ഏഴ് കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും വിധം വിവിധ നിരക്കുകളില്‍ ഇത്തിഹാദ് എയര്‍വേസില്‍ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം പുതിയ സര്‍വീസുകള്‍ക്കായി ദുബായില്‍ നിന്ന് ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിമാന ടിക്കറ്റ് എടുക്കുന്ന സമയത്തു തന്നെ ബസ് സേവനവും ബുക്ക് ചെയ്യണം എന്ന് മാത്രം. ഇത്തിഹാദ് നിര്‍ത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയില്‍ നിന്ന് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ സേവനം തുടങ്ങിയിരുന്നു. ഇതിനു പുറമേ ഇത്തിഹാദ് കൂടി സര്‍വീസ് നടത്തുന്നത് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമായേക്കും. 2023 ല്‍ ഇത്തിഹാദ് എയര്‍വേയ്സ് കൊല്‍ക്കത്തയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു.
കൂടാതെ ഇത്തിഹാദ് എയര്‍വേയ്സ് അതിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് റൂട്ടുകളായ മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള ഫ്ലൈറ്റുകളുടെ ആവൃത്തി പ്രതിദിനം രണ്ടില്‍ നിന്ന് നാല് ഫ്ലൈറ്റുകളായി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇത്തിഹാദ് യു എസിലെ ബോസ്റ്റണിലേക്കും കെനിയയിലെ നെയ്റോബിയിലേക്ക് പുതിയ ഫ്ലൈറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബോസ്റ്റണിലേക്ക് മാര്‍ച്ച് 31 നും നെയ്റോബിയിലേക്ക് മേയ് ഒന്നിനും സര്‍വീസുകള്‍ ആരംഭിക്കും. വേനല്‍ക്കാല ഷെഡ്യൂളില്‍ ഫ്രാന്‍സിലെ നൈസിലേക്കുള്ള ഉദ്ഘാടന നോണ്‍-സ്റ്റോപ്പ് സേവനവും ഗ്രീക്ക് ദ്വീപുകളായ മൈക്കോനോസ്. സാന്റോറിനി എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളും ഉള്‍പ്പെടുന്നു.
-
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വില കുറഞ്ഞു, 24 കാരറ്റിന് എത്ര? കാരണം എണ്ണവില -
ഇറാന് മര്‍മം നോക്കി അടിക്കുന്നു; ഡോളര്‍ കൈവിടാന്‍ സമ്മര്‍ദ്ദം, ലിബിയയും ഇറാഖും വീണ പദ്ധതി -
ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്ദിബും അടയ്ക്കും; വരുന്നത് എട്ടിന്റെ പണി, എണ്ണ 200 കടക്കും -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications