ഇത്തിഹാദില്‍ വന്‍ തൊഴിലവസരങ്ങള്‍
ദുബായ്: സ്വദേശികള്‍ക്ക് വന്‍ തൊഴിലവസരങ്ങളുമായി ഇത്തിഹാദ് എയര്‍വേസ്. ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നത്. ഇത്തിഹാദ് അല്‍ഐനില്‍ പുതുതായി തുറക്കുന്ന റെവന്യൂ അക്കൗണ്ടിംഗ് സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിയ്ക്കുക.
ഒക്ടോബര്‍ ഒന്നിനാണ് ഇത്തഹാസ് അല്‍ഐനില്‍ റെവന്യൂ അക്കൗണ്ടിംഗ് സെന്റര്‍ തുറക്കുക. ആദ്യഘട്ടമെന്ന നിലയില്‍ 500 സ്വദേശികള്‍ക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളിലായി ആയിരം പേര്‍ക്കും ജോലി നല്‍കും. 2017 ഓടെ സ്വദേശികള്‍ വന്‍ പ്രാതിനിധ്യമാകും അല്‍ഐനിലെ ഓഫീസില്‍ ലഭിയ്ക്കുക.

അക്കൗണ്ടിംഗ് സെന്ററിന് പുറമെ അല്‍ ഐനില്‍ രണ്ട് കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും ഇത്തിഹാദിനുണ്ട്. കോടിക്കണക്കിന് രൂപയാണ് പുതിയ സ്ഥാപനത്തിനായി ഇത്തിഹാദ് ഇതിനോടകം തന്നെ മുടക്കിയത്. പുതിയ സംരംഭത്തില്‍ നൂറോളം സ്വദേശികള്‍ ഇതിനോടകം തന്നെ ജോലിയെടുക്കുന്നുണ്ട്. ബിരുദധാരികള്‍ക്കാവും കൂടുതല്‍ ജോലിസാധ്യതകളെന്നാണ് സൂചന. സ്വദേശികളെ ആദ്യഘട്ടത്തില്‍ പരിഗണിയ്ക്കുന്ന ഇത്തിഹാദില്‍ വിദേശികളുടെ തൊഴില്‍ സാധ്യതയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications