ദുബായ്:സര്‍വ്വീസിനൊരുങ്ങി ഇത്തിഹാദ് റെയില്‍

പാതയുടെ നിര്‍മ്മാണം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. കിഴക്കന്‍മേഖലകളായ ഹബ്ഷാനില്‍ നിന്ന് റുവൈസ് വരെ നീളുന്ന പാതയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.
150 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്‌ള പാതയില്‍ ഇതിനോടകം തന്നെ പരീക്ഷണ ഓട്ടം തുടങ്ങിക്കഴിഞ്ഞു. തെക്കന്‍ പ്രദേശമായ ഷായിലേക്കും പാത ദീര്‍ഘിപ്പിയ്ക്കുന്നുണ്ട്. ഷായും ഉള്‍പ്പെടുത്തുന്നതോടെ പാതയുടെ നിളം 264 കീലോമീറ്ററായി മാറും. ചരക്ക് വണ്ടികള്‍ മാത്രമാകും ആദ്യഘട്ടത്തില്‍ സര്‍വീസിനിറങ്ങുന്നത്.
രണ്ടാംഘട്ടത്തില്‍ ഗുവൈഫാത്ത്, അലൈന്‍, എന്നിവിടങ്ങളിലേയ്ക്കും പാത ദീര്‍ഘിപ്പിയ്ക്കും. മുസഫ, ഖലീഫ തുറമുഖം, ജബല്‍ അലി എന്നിവിടങ്ങളിലേയും രണ്ടാംഘട്ടവുമായി ഇത്തിഹാദ് ബന്ധിപ്പിയ്ക്കും.സള്‍ഫര്‍ സന്പുഷ്ടമായ പ്രദേശങ്ങളാണ് ഹഷ്ബാനും, ഷായും അതിനാല്‍ തന്നെ കയറ്റുമതിയിലും വര്‍ധനവ് ഉണ്ടാകും.












Click it and Unblock the Notifications