ഇത്തിഹാദ് ഫ്ളൈറ്റ് ട്രെയിനിംഗ് കൊളെജ് തുടങ്ങും
അബുദാബി: ഇത്തിഹാദ് ഫ്ളൈറ്റ് ട്രെയിനിംഗ് കൊളെജ് തുടങ്ങുന്നു. രാജ്യാന്തര തലത്തില്‍ മികച്ച പൈലറ്റുമാരെ പരിശീലനത്തിലൂടെ വാര്‍ത്തെടുക്കുകയാണ് ഇത്തിഹാദിന്റെ ലക്ഷ്യം. ഇത്തിഹാദിന്റെ പൈലറ്റുമാര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷമായി പരിശീലനം നല്‍കുന്നത് ഹൊറിസോണ്‍ ഇന്‍റര്‍നാഷണല്‍ ഫ്‌ളൈറ്റ് അക്കാഡമി ആയിരുന്നു.
സ്വന്തം നിലയില്‍ പൈലറ്റ്മാര്‍ക്ക് പരിശാലനം നല്‍കാനാണ് ഇത്തിഹാദ് ശ്രമിയ്ക്കുന്നത്. ഇതിന് ആദ്യമായി ഒരു ട്രെയിനിംഗ് കൊളെജ് യുഎഇയില്‍ സ്ഥാപിയ്ക്കുമെന്ന് ഇത്തിഹാദ് എയര്‍വേസ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജയിംസ് ഹോഗന്‍ പറഞ്ഞു.

ഹോറിസോണില്‍ നിന്ന് സ്ഥിരമായി പരിശീലനം നല്‍കുന്നതിന് ഒരു സംഘം പരിശീലകരെ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഇവര്‍ തുടങ്ങിക്കഴിഞ്ഞു. അബുദാബിയിലാകും കൊളെജ് പ്രവര്‍ത്തനമാരംഭിയ്ക്കുക. ഇത്തിഹാദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ലാഭം രണ്ട് കമ്പനികള്‍ക്കും ലഭിയ്ക്കുമെന്ന ഹൊറിസോണ്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഹരേബ് അല്‍ ധഹേരി പറഞ്ഞു. ഹെലികോപ്ടര്‍ പൈലറ്റ്മാര്‍ക്ക് ഉള്‍പ്പടെ മികച്ച പരിശീലനം നല്‍കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications