ഇത്തിസലാത്ത് കോളുകള്‍ ഇനി ചെലവേറും, പ്രവാസികളേ..ജാഗ്രത
അബുദാബി: ഇത്തിസലാത്തിന്റെ പരിഷ്കരിച്ച ഫോണ്‍ നിരക്കുകള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കോളുകള്‍ക്കും മിനിട്ട് നിരക്ക് അനുസരിച്ച് പണം ഈടാക്കുന്ന പരിഷ്കാരമാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. പുതിയ നിരക്കുകള്‍ അനുസരിച്ച് ഒരു സെക്കന്റ് ദൈര്‍ഘ്യമുള്ള കോളിനും ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള കോളിന്റെ നിരക്ക് ഈടാക്കും.
സെക്കന്റ് ബില്ലിംഗിന് പകരം ഫുള്‍ മിനിട്ട് ചാര്‍ജ്ജ് ഈടാക്കുന്നതോടെ സ്വന്തം രാജ്യത്തേയ്ക്കുള്ള വിദേശികളുടെ ഫോണ്‍വിളി കൂടുതല്‍ ചെലവേറും. നൗറു, പപുവ ന്യുഗിനിയ, വെസ്റ്റ് സമോവ, ടോങ്ക, ഗാംബിയ, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്കുളള ഫോണ്‍ നിരക്കിലാണ് മാറ്റം വരുത്തിയത്.

ജൂണ്‍ 23 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഫോണ്‍ കോള്‍ നിരക്കുകള്‍ക്ക് മാറ്റമില്ലെന്നും ഇത്തിസലാത്ത് അറിയിച്ചു. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഇത്തിസലാത്തിന്റെ നിരക്ക് വര്‍ധനയില്‍ തത്ക്കാലം ആശങ്കപ്പെടേണ്ട. പഴയ നിരക്കില്‍ തന്നെ രാജ്യത്തേയ്ക്ക് വിളിയ്ക്കാം. പക്ഷേ വൈകാതെ ഈ നിരക്കുകളും ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications