ഇത്തിസലാത്തിലെ ഇന്‍റര്‍നെറ്റ് പ്രശ്നം പരിഹരിച്ചു
ദുബായ്: ദുബായില്‍ ഇത്തിസലാത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നേരിട്ട തടസം പരിഹരിച്ചതായി അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ര്‍നെറ്റ് ലഭ്യമാകാന്‍ നേരിട്ട പ്രയാസമാണ് വെള്ളിയാഴ്ച വൈകിട്ടോടെ പരിഹരിച്ചത്. ഇനി സേവനങ്ങള്‍ക്ക് തടസമുണ്ടകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാലാണ് നെറ്റ് ലഭ്യമാകതിരുന്നതെന്ന് അധികൃതര്‍. യുഎഇയിലെ ഏറ്റവും വലിയ ടെലികോം കന്പനിയായ ഇത്തിസലാത്തിന് ഒട്ടേറെ ഉപഭോക്താക്കാളാണ് ഉള്ളത്. വെള്ളിയാഴ്ചയാണ് ഇവരുടെ ഇന്റര്‍നെറ്റ് കണക്ഷനില്‍ സാങ്കേതിക തടസം നേരിട്ടത്.

രാവിലെ മുതല്‍ തന്നെ ഇത്തിസാലത്തിന്റെ ഓഫീസുകളില്‍ ഇക്കാര്യം അറിയിച്ച് ഒട്ടേറെപ്പേര്‍ വിളിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് കണക്ഷനുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിഞ്ഞത്. സാങ്കേതിക തടസം നേരിട്ടതില്‍ ഇത്തിസലാത്ത് അധികൃതര്‍ ദുഖം രേഖപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും സേവനം എല്ലാ ഉപഭോക്താക്കള്‍ക്കും യാതൊരു തടസവും കൂടതെ ലഭിയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു. ദുബായില്‍ മാത്രമാണ് ഇന്‍റ്‍നെറ്റ് കണക്ഷനില്‍ പ്രശ്‌നമുണ്ടായിരുന്നത്.












Click it and Unblock the Notifications