യുഎഇ ദേശീയ ദിനം: ഇത്തിസലാത്ത് സൗജന്യ വൈഫൈ നവംബര്‍ 30 മുതല്‍
സൗജന്യ- ഹൈസ്പീഡ് വൈഫൈ ലഭിക്കുന്നത് 300ഓളം പൊതു സ്ഥലങ്ങളില്‍
ദുബായ്: 45ാമത് യുഎഇ ദിനത്തിന്റെ ഭാഗമായി സൗജന്യ വൈഫൈ വാഗ്ദാനവുമായി യുഎഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത്. യുഎഇ നിവാസികള്‍ക്കാണ് കമ്പനി മൂന്ന് ദിവസത്തേക്ക് സൗജന്യ വൈഫൈ നല്‍കുക.
ഞായറാഴ്ചയാണ് ഇത്തിസലാത്ത് ഓഫര്‍ പ്രഖ്യാപിച്ചത്. 300ഓളം പൊതു സ്ഥലങ്ങളിലാണ് സൗജന്യ- ഹൈസ്പീഡ് വൈഫൈ ലഭിക്കുക. വൈഫൈ ഹോട്സ്പോട്ടുകളെക്കുറിച്ചുള്ള വിവരം ലഭിക്കാന്‍ ഇത്തിസലാത്ത് ആപ്പിലോ വെബ്ബ്സൈറ്റിലോ സെര്‍ച്ച് ചെയ്താല്‍ മതി.

ഓഫര്‍ മൂന്ന് ദിവസം
ഇത്തിസലാത്ത് അവതരിപ്പിക്കുന്ന പ്രമോഷണല്‍ പദ്ധതി വഴി രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍, കഫേകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ സൗജന്യ വൈഫൈ ലഭിക്കുക. മൂന്ന് ദിവസവും പൂര്‍ണ്ണമായി സൗജന്യമായാണ് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുക.

ഹൈസ്പീഡ് നെറ്റ്
45ാമത് യുഎഇ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ നിവാസികള്‍ക്ക് മികച്ച ഇന്റര്‍നെറ്റ് കണക്ഷന് സ്പീഡിലാണ് സേവനം നല്‍കുക.

ഫോട്ടോ ഷെയറിംഗ്
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യുഎഇ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. ഇതിനിടെ സോഷ്യല്‍ മീഡിയ ആക്സസ് ലഭിക്കുന്നതിനും, ബ്രൗസിംഗിനും, ഫോട്ടോകളും ആശംസകളും പങ്കുവെയ്ക്കുന്നതിനും വേണ്ടിയാണ് കമ്പനി പതിവുപോലെ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

യുഎഇ വൈഫൈ ഇത്തിസലാത്ത്
ഇത്തിസലാത്തിന്റെ സൗജന്യ ഓഫര്‍ ലഭിക്കുന്നതിനായി യുഎഇ വൈഫൈ ഇത്തിസലാത്തിലേക്ക് കണക്ട് ചെയ്യാന്‍ അനിവാര്യമാണ്. വൈഫൈ എസ്എസ്ഐഡി സിഗ്നല്‍ ഫോലോ ചെയ്ത് രജിസ്ട്രേഷന് നടപടികള്‍ സ്വീകരിക്കും. രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന എസ്എംഎസില്‍ ഉപയോക്താക്കളുടെ ഫോണില്‍ പിന്‍കോഡ് ലഭിയ്ക്കും.

ലോഗിന്‍ ഐഡി
ഓരോരുത്തരുടേയും മൊബൈല്‍ നമ്പര്‍ തന്നെയായിരിക്കും ലോഗിന്‍ ഐഡിയായി ഉപയോഗിക്കുക. വൈഫൈ ലഭിക്കാനുള്ള പാസ് വേര്‍ഡ് പിന്നമ്പറായിരിക്കും. എത്തിസലാത്തിന്റെ വൈഫൈ ഹോട്ട്സ്പോട്ടുകളെക്കുറിച്ചുള്ള കൃത്യമായ വിവരമറിയാന്‍ etisalat.ae/wifi സന്ദര്‍ശിക്കുകയോ ഇത്തിസലാത്ത് ആപ്പില്‍ എറൗണ്ട് മി സെര്‍ച്ച് ചെയ്യുകയോ ചെയ്്താല്‍ മതി.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക












Click it and Unblock the Notifications