യുഎഇ: എത്തിസലാത്തില്‍ ലോക്കല്‍ നിരക്കില്‍ ഇന്റര്‍നാഷണല്‍ കോളുകള്‍; ഓഫര്‍ നൂറ് രാജ്യങ്ങളിലേക്ക്
അബുദാബി: പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി യുഎഇയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ എത്തിസലാത്ത്. വേസല്‍ പ്രീപെയ്ഡ് സേവനത്തിന്റൈ പ്രമോഷന്റെ ഭാഗമായാണ് നൂറ് രാജ്യങ്ങളിലേക്ക് ലോക്കല്‍ നിരക്കില്‍ വിളിക്കാനുള്ള സൗകര്യമാണ് എത്തിസലാത്ത് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 12 രാജ്യങ്ങളിലേക്ക് പ്രത്യേക ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
പ്രമോഷന്‍ കാലയളവില്‍ വിളിക്കുന്ന വോയ്‌സ്‌കോളുകള്‍ക്ക് 36 ഫില്‍സാണ് ഈടാക്കുക(ഏകദേശം 57 പൈസ). സെക്കന്റിന് 0.6 ഫില്‍സുമാണ് ഇതത്തരത്തില്‍ വിളിക്കുന്ന കോളുകള്‍ക്ക് നല്‍കേണ്ടിവരിക . ഈ സേവനം ലഭിക്കുന്നതിനായി *141# എന്ന് ഡയല്‍ ചെയ്താല്‍ മതി. എഇഡി സംവിധാനം അനുസരിച്ചുള്ള തുക ഓരോ കോളിനും ഈടാക്കും.

എല്ലാ എത്തിസലാത്തിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും വാല്യൂ പാക്കുകള്‍ നല്‍കുന്നതിന് പുറമേ ഉപയോക്താക്കള്‍ക്ക് നൂറ് രാജ്യങ്ങളിലുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി കുറഞ്ഞ ചെലവില്‍ സംവദിക്കാനുള്ള വഴിയൊരുക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് എത്തിലാസാത്ത് പറയുന്നു. നിലവില്‍ വേസല്‍ പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായിട്ടുള്ള ഓഫറാണ് കമ്പനി മുന്നോട്ടുവച്ചിട്ടുള്ളത്. സേവനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ www.etisalat.ae വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. എത്തിസലാത്ത് യുഎഇ എന്ന മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications