ഇത്തിസലാത്ത് അന്താരാഷ്ട്ര കോള്‍ നിരക്ക് കുറച്ചു
ദുബായ്: ഇത്തിസലാത്തില്‍ നിന്നും ഇനി കുറഞ്ഞ തുകയ്ക്ക് അന്താരാഷ്ട്ര കോള്‍ വിളിയ്ക്കാം. ലാന്റ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് സെക്കന്റിന് ഒരു ഫില്‍സ് വീതം ഈടാക്കുന്ന സ്ഥിരം പദ്ധതിയ്ക്കാണ് ഇത്തിസലാത്ത് രൂപം നല്‍കിയിരിയ്ക്കുന്നത്. 162 രാജ്യങ്ങളിലേയ്ക്കുള്ള ഫോണ്‍ സേവനങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. മാസവാടകയായി 39 ദിര്‍ഹം നല്‍കണം. ലാന്റ് ലൈനില്‍ നിന്നും 125 ഡയല്‍ ചെയ്ത് ഇ-ലൈഫ്, റെഡിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം.
ഫിക്‌സഡ് സൈന്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് ഇത്തിസാലത്തിനെ ഫോണ്‍ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. സ്‌കൈപ്പ് പോലുള്ള വോയ്‌സ് ഒവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സേവനങ്ങളിലേയ്ക്ക് ഉപഭോക്താക്കള്‍ മാറിയതോടെയാണ് ടെലിഫോണ്‍ കമ്പനികള്‍ക്ക് ഈ രംഗത്ത് കടുത്ത മത്സരം നേടരിടേണ്ടി വന്നത്.

സ്‌കൈപ്പും മറ്റ് ബദല്‍ സംവിധാനങ്ങളും തേടിപ്പോകുന്നതിന് പകരം ഇന്റര്‍നാഷണല്‍ കോളുകള്‍ക്കായി ഫോണ്‍ തന്നെ ഉപയോഗിയ്ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിയ്ക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ നിരക്ക് വെട്ടിച്ചുരുക്കല്‍. ഇത്തി സലാത്തിന്‍റെ നിരക്ക് വെട്ടിച്ചുരുക്കല്‍ പ്രവാസികള്‍ക്ക് ഗുണകരാമാകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications