ഇത്തിസലാത്തില്‍ 100MBയുടെ പാക്കേജ്
ദുബായ്: ഇത്തിസലാത്തില്‍ നിന്ന് 100MB ഡേറ്റയുടെ പുതിയ പാക്കേജ്. മാസം തോറും ലഭ്യമാകുന്ന ഈ പാക്കേജിനായി 29 ദിര്‍ഹമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. പുതിയ ഡേറ്റ സര്‍വ്വീസിനെപ്പറ്റി ഡിസംബര്‍ 8 ഞായറാഴ്ചയാണ് ഇത്തിസലാത്ത് അധികൃതര്‍ പറഞ്ഞത്.
ലോ ഡേറ്റ യൂസേഴ്‌സിനെ ലക്ഷ്യമിട്ടാണ് ഇത്തരം ഡേറ്റ പഌനുകള്‍ ഇത്തിസലാത്ത് പുറത്തിറക്കുന്നത്. ഇത്തിസലാത്തിന്റെ യുഎഇ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറാണ് ഇക്കാര്യം പറഞ്ഞത്. പ്രീപെയ്ഡ് വാസെല്‍ ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭ്യമാകുന്നത്.

ഇതിന് പുറമെ നിലവിലുള്ള 10ജിബി, 5ജിബി, 20ജിബി, പാക്കേജുകള്‍ യഥാക്രമം 99 ദിര്‍ഹം, 249 ദിര്‍ഹം. 449ദിര്‍ഹം എന്നീ നിരക്കുകള്‍ക്ക് ലഭ്യമാകും. ഇത്തിസലാത്തിന്റെ 4ജി സേവനങ്ങള്‍ രാജ്യത്ത് 80 ശതമാനം സ്ഥലങ്ങളിലും ലഭ്യമാകുന്നുണ്ടെന്നും പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാമെന്നും അധികൃതര്‍ അറിയിച്ചു.
100MB പാക്കേജില്‍ അംഗങ്ങളാകാന്‍ ആഗ്രഹിയ്ക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 'm100m' എന്ന് ടൈപ്പ് ചെയ്ത് 1010 ലേയ്ക്ക് എസ്എംഎസ് ചെയ്താല്‍ മതി. ഒരു പ്രാവശ്യം സേവനം ആക്ടിവേറ്റ് ചെയ്താല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ഓട്ടോമാറ്റിക്കായി പാക്കേജ് പുതുക്കപ്പെടും.












Click it and Unblock the Notifications