നെഞ്ചിടിപ്പില്‍ പ്രവാസികള്‍, കേരളത്തിലേക്ക് 5430 രൂപ, തിരിച്ച് ദുബായിലേക്ക് പോകാന്‍ ടിക്കറ്റിന് പത്തിരട്ടി!!
അബുദാബി: അവധിക്കാല സീസണ്‍ കഴിഞ്ഞിട്ടും കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രാ നിരക്ക് ഉയര്‍ന്ന് തന്നെ. യു എ ഇയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനേക്കാള്‍ നാലിരട്ടി മുതല്‍ പത്തിരട്ടി രൂപ വരെയാണ് പല വിമാന കമ്പനികളും ടിക്കറ്റിനായി ഈടാക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ അവധിക്ക് നാട്ടിലെത്തിയ പല പ്രവാസികളും തിരികെ മടങ്ങാതെ നാട്ടില്‍ തന്നെ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
നിരക്ക് കുറയും എന്ന പ്രതീക്ഷയില്‍ സ്‌കൂളില്‍ നിന്നടക്കം രണ്ടാഴ്ചയോളം അവധിയെടുത്തവരാണ് ഇവര്‍. ചിലരൊക്കെ ഉയര്‍ന്ന നിരക്കൊടുക്കി തിരികെ പോയിട്ടുണ്ട്. കണക്ഷന്‍ വിമാനത്തില്‍ താരതമ്യേന കുറവാണെങ്കിലും സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കല്ല. പ്രവാസികളുടെ നടുവൊടിക്കുന്ന ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ന് യു എ യിലെ ദുബായില്‍ നിന്ന് കേരളത്തിലെ കൊച്ചിയിലേക്ക് എത്താന്‍ 240 ദിര്‍ഹം (5430 രൂപ) യാണ് സ്‌പൈസ്‌ജെറ്റിലെ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇതേ വിമാനത്തില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് പോകാന്‍ 56000 രൂപ നല്‍കണം. കണക്ഷന്‍ വിമാനമാണെങ്കില്‍ 28000 രൂപയാണ് ടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായില്‍ നിന്ന് കൊച്ചിയിലെത്താന്‍ 5984 രൂപയാണ് നിരക്ക്.
എന്നാല്‍ ഇതേ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലെത്താന്‍ 49653 രൂപ ഈടാക്കണം. ഒമ്പത് സീറ്റുകള്‍ വിഭജിച്ച് മൂന്ന് വിഭാഗമാക്കിയാണ് ടിക്കറ്റ് നല്‍കുന്നത്. രണ്ടാമത്തെ വിഭാഗത്തിന് 54,903 രൂപയും മൂന്നാമത്തെയും വിഭാഗത്തിലെ സീറ്റുകള്‍ക്ക് 60,153 രൂപയുമാണ് നിരക്ക്. ചുരുക്കി പറഞ്ഞാല്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയ നാലംഗ കുടുംബത്തിന് തിരിച്ച് പോകാന്‍ രണ്ട് ലക്ഷത്തിലേറെ രൂപ ഒടുക്കേണ്ടി വരും.
നാലംഗ കുടുംബത്തിന് ദുബായില്‍ നിന്ന് നാട്ടിലേക്കു പോകാന്‍ 26000 രൂപ മതിയാകും എന്നിടത്താണ് ഇതില കൊള്ള വ്യക്തമാകുക. കണക്ഷന്‍ വിമാനത്തിലെങ്കില്‍ ഇത് 1.2 ലക്ഷമായി കുറയും. എയര്‍ ഇന്ത്യയിലാണെങ്കില്‍ കേരളത്തിലേക്ക് 8146 രൂപയും തിരിച്ച് പോകാന്‍ 28849 രൂപയുമാകും. നാലംഗ കുടുംബമാണ് യുഎഇയിലേക്ക് പോകുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് 1.15 ലക്ഷം രൂപയാകും. കൊവിഡിന് ശേഷം യു എ ഇയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നത് കാരണമാണ് നിരക്ക് കുറയാത്തത് എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications