സന്തോഷ് ഹെഗ്ഡയെ ദുബായില്‍ ആദരിക്കുന്നു
ദുബായ് : കന്നഡിഗാസ് യു. എ. ഇയും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയും സംയുക്തമായി മുന്‍ സുപ്രിംകോടതി ജസ്റ്റിസും കര്‍ണാടക ലോകായുക്തയുമായിരുന്ന എന്‍ സന്തോഷ് ഹെഗ്ഡയെ ദുബായില്‍ ആദരിക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങിയ വൈ സുധീര്‍ കുമാര്‍ ഷെട്ടിക്കുള്ള സ്വീകരണവും ഇതേ വേദിയില്‍ നടക്കും. മാര്‍ച്ച് 25 വെള്ളി വൈകിട്ട് 6 മണിക്ക് ദുബായ് ഇന്ത്യ ക്ലബ്ബ് ക്രിസ്റ്റല്‍ ലോന്‍ജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പത്മശ്രീ. ബി. ആര്‍. ഷെട്ടി അദ്ധ്യക്ഷത വഹിക്കും.

കര്‍ണാടക മന്ത്രിമാരായ യു. ടി. ഖാദര്‍, രമനാഥറൈ, മഞ്ചേശ്വരം എം. എല്‍. എ. പി. ബി. അബ്ദുറസാഖ്, ശംസുദ്ധീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ യൂസുഫ് അല്‍ഫലാ, കന്നഡിഗാസ് യു. എ. ഇ കണ്‍വീനര്‍ സര്‍വോതം ഷെട്ടി, കെ. എം. അബ്ബാസ്, അഷ്‌റഫ് കര്‍ള, റഷീദ് വിട്ടല്‍ ഇഖ്ബാല്‍ ഹബല്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications