യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടു
സനാ: ഹൂത്തികളുടെ പക്ഷത്തു നിന്ന് സൗദി സഖ്യത്തിലേക്ക് കൂറുമാറിയ യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് തലസ്ഥാന നഗരിയായ സനായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹൂത്തികളാണ് അദ്ദേഹത്തെ വധിച്ചതെന്നാണ് വിവരം. സനായിലെ ആഭ്യന്തര മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. സാലിഹിന്റെ പാര്‍ട്ടിയായ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സാലിഹിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം പുതപ്പ് ഉപയോഗിച്ച് ട്രക്കിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാലിഹ് സഞ്ചരിച്ച വാഹനത്തിനു മേല്‍ ടാങ്ക് വേധ മിസൈല്‍ പതിച്ചാണ് മരണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
യമനിനെതിരായ ഉപരോധം നിര്‍ത്തുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍, സൗദി സഖ്യവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അലി അബ്ദുല്ല സാലിഹ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സാലിഹിന്റെപ്രസ്താവന സഖ്യത്തിനെതിരായ അട്ടിമറിയാണെന്ന് വിശേഷിപ്പിച്ച ഹൂത്തികള്‍ സാലിഹിന്റെ അനുയായികള്‍ക്കെതിരായ ആക്രമണവും ആരംഭിച്ചിരുന്നു. നിരവധി പേര് കൊല്ലപ്പെടാനിടയായ തെരുവ് യുദ്ധങ്ങള്‍ക്കിടയില്‍ സാലിഹിന്റെ വീടിനു നേരെയും ബോംബാക്രമണം നടക്കുകയുണ്ടായി.

മൂന്ന് പതിറ്റാണ്ടിലേറെ കാലം യമനിന്റെ പ്രസിഡന്റായിരുന്ന സാലിഹ്, അറബ് വസന്തത്തെ തുടര്‍ന്ന് 2011ലാണ് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതിന് ശേഷം യമനിലുണ്ടായ സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ സഖ്യകക്ഷിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 2015ല്‍ തന്റെ വീടിനു നേരെ സൗദി സഖ്യം ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു സാലിഹ് ഹൂത്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഹൂത്തികളുടെ യുദ്ധം തികഞ്ഞ മണ്ടത്തരമാണെന്ന് വിശേഷിപ്പിച്ച സാലിഹ്, ഹൂത്തികള്‍ക്കെതിരേ പോരാടുന്ന സൗദി സഖ്യത്തോടൊപ്പം സഹകരിക്കാമെന്ന് ടെലിവിഷനിലൂടെ വാഗ്ദാനം ചെയ്തിരുന്നു. സൗദി ഇതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് സാലിഹ് ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ സാലിഹിന്റെ സുരക്ഷാ തലവന്‍ ഹുസൈന് അല്‍ ഹാമിദിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications