Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി തല തകര്‍ന്ന് മരിച്ച നിലയില്‍, 8മാസം പ്രായമുള്ള കുഞ്ഞിനെ പോലും ഉപേക്ഷിച്ച് ഭാര്യ മുങ്ങി

കുവൈത്ത് സിറ്റി: പ്രവാസി യുവാവിനെ കൊലപ്പെടുത്തിയ ശേഷം എട്ട് മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം നാട്ടിലേയ്ക്ക് മുങ്ങി. യുവതിയെ തിരഞ്ഞ് കുവൈത്തി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു. ഈജ്പിതുകാരിയായ യുവതിയാണ് ഭര്‍ത്താവിന്റെ മരണത്തിന് ശേഷം മുങ്ങിയത്.

ഭര്‍ത്താവിന്റെ ആശ്രിത വിസയിലാണ് യുവതി കുവൈത്തില്‍ എത്തിയത്. മൂന്ന് കുട്ടികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് കുട്ടികള്‍ സംഭവത്തിന് മുമ്പ് തന്നെ നാട്ടിലേയ്ക്ക് മടങ്ങി. ഏറ്റവും ഇളയകുട്ടിയ്ക്ക് പാസ്‌പോര്‍ട്ട് ഇല്ലായിരുന്നു. അതിനാലാണ് കുഞ്ഞിനെ അയല്‍ക്കാരിയെ ഏല്‍പ്പിച്ച് യുവതി രക്ഷപ്പെട്ടത്. സംഭവത്തിന്റെ കൂടുല്‍ വിവരങ്ങളിലേയ്ക്ക്...

കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

അടഞ്ഞ് കിടന്ന ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തിയപ്പോഴാണ് ഈജിപ്തുകാരനായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇയാളുടെ ഭാര്യ രാജ്യം വിട്ടു

കുഞ്ഞിനെ

കുഞ്ഞിനെ

മൂന്ന് കുട്ടികള്‍ക്കൊപ്പമാണ് യുവതി ഭര്‍ത്താവിനടുത്ത് എത്തിയത്. ഇളയ കുട്ടിയ്ക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അയല്‍ക്കാരിയെ ഏല്‍പ്പിച്ച ശേഷം മുങ്ങുകയായിരുന്നു യുവതി. താന്‍ വേഗം മടങ്ങിയെത്താമെന്ന് അയല്‍ക്കാരിയെ വിശ്വസിപ്പിച്ചാണ് കുഞ്ഞിനെ ഏല്‍പ്പിച്ചത്.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

മണിയ്ക്കൂറുകള്‍ കഴിഞ്ഞിട്ടും യുവതിയെ കാണാതായതോടെ അയല്‍ക്കാരി ഫോണ്‍ വിളിച്ചു. താന്‍ ഈജ്പിതിലാണെന്നായിരുന്നു കുഞ്ഞിന്റെ അമ്മയുടെ മറുപടി. തുടര്‍ന്ന് യുവതിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുവൈത്തിലെ ഈജിപ്ത്യന്‍ എംബസി ഏറ്റെടുത്തു

കണ്ടെത്തിയത് ഇങ്ങനെ

കണ്ടെത്തിയത് ഇങ്ങനെ

തല തകര്‍ന്ന് മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്

 ഇന്റര്‍പോള്‍

ഇന്റര്‍പോള്‍

യുവതിയെ പിടികൂടുന്നതിനായി കുവൈത്തി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+