ആ ഒരൊറ്റ തല്ല്...സൗദിയിലെ പ്രവാസി നഴ്സിന്‍റെ ജീവിതം മാറി, ലഭിച്ചത് ലക്ഷങ്ങള്‍
റിയാദ്: ഒരു തല്ലിന് എത്ര വില വരും? തല്ലിന് വിലയോ? സൗദിയില്‍ പ്രവാസിയായ നഴ്‌സിന് തനിയ്ക്ക് പണ്ട് കിട്ടിയ തല്ലിന് നഷ്ടപരിഹാരമായ ലഭിച്ചത് എത്ര തുകയാണെന്നോ അന്‍പതിനായിരം സൗദി റിയാല്‍. ഏകദേശം 877107 രൂപ.
തല്ലിന്റേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കഥ തുടങ്ങുന്നത് ഇങ്ങനെ. കുറേ നാളുകള്‍ക്ക് മുമ്പാണ് പ്രവാസി നഴ്‌സിനെ ആശുപത്രിയില്‍ മറ്റ് സ്റ്റാഫുകളുടെ മുന്നില്‍ വച്ച് സ്വദേശിയായ അറബി തല്ലിയത്. അറബിയ്‌ക്കെതിരെ കേസെടുത്തു.

എന്നിട്ടെന്താ കേസില്‍ അമ്പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാം അല്ലെങ്കില്‍ രണ്ട് വര്‍ഷം ജയിലില്‍ കിടക്കാം എന്ന് കോടതി പറഞ്ഞു. അങ്ങനെ ജാസന്‍ പ്രവിശ്യക്കാരനായ അറബി അന്‍പതിനായിരം ദിര്‍ഹം നഴ്‌സിന് നഷ്ടപരിഹാരമായി നല്‍കി.
ഏകദേശം എട്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ വരും ഈ നഷ്ടപരിഹാരത്തുക. പിന്നെന്താ തല്ലുകൊണ്ട നഴ്‌സും ഹാപ്പി. അറബിയ്‌ക്കെതിരായ കേസ് പിന്‍വലിച്ചു. അങ്ങനെ കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പായി.












Click it and Unblock the Notifications