Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി വോട്ട്: എന്‍ആര്‍ഐ സര്‍വ്വേ നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസി വോട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എന്‍ആര്‍ഐ സര്‍വ്വേ നടത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ തീരുമാനിച്ചു. ബുധനാഴ്ച ദില്ലിയില്‍ വച്ചുനടക്കുന്ന ' അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ സമ്മേളനത്തില

ദില്ലി: പ്രവാസി വോട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എന്‍ആര്‍ഐ സര്‍വ്വേ നടത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ തീരുമാനിച്ചു. ബുധനാഴ്ച ദില്ലിയില്‍ വച്ചുനടക്കുന്ന ' അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് വിദ്യാഭ്യാസ സമ്മേളനത്തിലാണ് സര്‍വ്വേയ്ക്ക് തുടക്കം കുറിയ്ക്കുക. ഒക്ടോബര്‍ 19 മുതല്‍ 21 വരെയാണ് പരിപാടി. വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഉപതിരഞ്ഞെടുപ്പ് കമ്മീഷണറര്‍ ഉമേഷ് സിന്‍ഹ അറിയിച്ചു.

27 ലോക രാജ്യങ്ങളാണ് ദില്ലിയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുക. പാകിസ്ഥാനെ സമ്മേളനത്തിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കാരണം പാകിസ്താന്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇന്ത്യ ഒപ്പുവച്ച ധാരണാപത്രപ്രാരം നാല്‍പ്പതോളം ലോക രാജ്യങ്ങളെ സമ്മേളനത്തിന് ക്ഷണിച്ചതായി ഉമേഷ് സിന്‍ഹ വ്യക്തമാക്കി.

election

പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള വോട്ടെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള വിവരശേഖരണം ലക്ഷ്യമിട്ടാണ് പ്രവാസി സര്‍വ്വേയും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വോട്ടര്‍വിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിവ് നല്‍കാനുളഅള സാധ്യതകളെച്ചുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+