ആരോഗ്യം സംരക്ഷിക്കാന്‍ പ്രവാസികള്‍ മറന്നു പോകുന്നതായി ആരോഗ്യ വിദഗ്ധര്‍!!
ദുബായ്: തിരക്കുപിടിച്ച ജീവിത സാഹചര്യത്തില്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ പ്രവാസികള്‍ മറന്നു പോകുന്നതായി ആരോഗ്യ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നു. ജീവിത ശൈലി കൊണ്ട് മാത്രം പലരും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്നതായും ഇവര്‍ അഭിപ്രായപ്പെട്ടു. ക്യത്യ സമയത്തുള്ള പരിശോധനകളിലൂടെ രോഗം മുന്‍കൂട്ടി മനസ്സിലാക്കി ചികിത്സ തേടുകയാണ് ഇതിനുള്ള പോംവഴിയെന്ന് മൈക്രോ ഹെല്‍ത്ത് മെഡിക്കല്‍ ലാബോറട്ടറി ഗ്രൂപ്പ് സിഇഒ ഡോ സി.കെ നൗഷാദ് അഭിപ്രായപ്പെട്ടു.
ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിശോധനാ കാമ്പയിനെ കുറിച്ച് വിശദീകരിക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹം, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, വ്യക്കകരള്‍ സംബന്ധമായ പരിശോധനകള്‍ കാമ്പയിനിന്റെ ഭാഗമായി 50 ദിര്‍ഹം മാത്രം ഈടാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ 500 ദിര്‍ഹം ചിലവു വരുന്നതാണ് ഈ പരിശോധനകള്‍. ഡിസംബര്‍ 6 മുതല്‍ ജനുവരി 5 വരെ ദേര അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഹംറിയന്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന ലാബോറട്ടറിയിലാണ് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ ഏഴു മുതല്‍ രാത്രി പത്തു വരെയാണ് പ്രവ്യത്തി സമയം. പരിശോധനയ്ക്ക് എത്തുന്നവര്‍ മിനിമം എട്ട് മണിക്കൂറെങ്കിലും ഭക്ഷണം ഒഴിവാക്കിയിട്ടായിരിക്കണം എത്തേണ്ടത്. ഇന്ത്യയിലും ഖത്തറിലും ശാഖകളുള്ള മൈക്രോ ഹെല്‍ത്ത് മെഡിക്കല്‍ ലാബോറട്ടറിയുടെ കൂടുതല്‍ ശാഖകള്‍ യുഎഇ ലെ മറ്റു എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഡോ. നൗഷാദ് കൂട്ടിച്ചേര്‍ത്തു. കെ.കെ സുമേഷ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ ഫാത്തിമ ഖലഫ്, സൂസമ്മ വര്‍ഗ്ഗീസ്, പിഎസ്സ് സുമേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications