കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അടിമുടി മാറുന്നു; മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് നേട്ടം

Google Oneindia Malayalam News

ദുബായ്: കേരളം അടക്കമുള്ള ഇടങ്ങളിലെ പ്രവാസികള്‍ക്ക് വന്‍ നേട്ടമൊരുങ്ങുന്നു. യുഎഇ ഇമിഗ്രേഷന്‍ നയം അടിമുടി മാറ്റാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ മൂന്നിന് ഈ നിയമങ്ങള്‍ നിലവില്‍ വരും. പ്രവാസി സമൂഹം ഈ നിയമത്തെ ഏറ്റെടുത്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ വിസാ നിയമങ്ങള്‍ ഗുണം ചെയ്യും.

നിക്ഷേപകര്‍, ടൂറിസ്റ്റുകള്‍, പ്രവാസികള്‍ എന്നിവര്‍ക്കെല്ലാം നേട്ടമുണ്ടാകും. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമാകും. അഞ്ച് വര്‍ഷം കാലാവധിയുള്ളതാണ് മള്‍ട്ടിപ്പില്‍ എന്‍ട്രി വിസ. വിസ ലഭിച്ച് യുഎഇയിലെത്തിയാല്‍ 90 ദിവസം വരെ തുടര്‍ച്ചയായി രാജ്യത്ത് തങ്ങാന്‍ സാധിക്കും.

1

90 ദിവസം എന്നതിലാണ് ചില മാറ്റങ്ങള്‍ കൊണ്ടുവന്നത്. പ്രവാസി സമൂഹത്തിന് അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവന്ന് ദീര്‍ഘകാലം താമസിപ്പിക്കാന്‍ പുതിയ വിസാ നിയമപ്രകാരം സാധിക്കും.

മേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവംമേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവം

അഡ്വാന്‍സ്ഡ് വിസാ പദ്ധതിയില്‍ പത്ത് വര്‍ഷമായി പുതുക്കിയ ഗോള്‍ഡന്‍ വിസ സ്‌കീമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഗ്രീന്‍ റെസിഡെന്‍സിയും, പുതിയ എന്‍ട്രി പെര്‍മിറ്റുകളും ഉള്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ഗ്രീന്‍ റെസിഡെന്‍സി. പുതിയ എന്‍ട്രി പെര്‍മിറ്റുകള്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് സഹായകരമാകും.

ഇരട്ട മുഖമുള്ള അത്ഭുത ബാലന്‍; കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഡോക്ടര്‍മാരുടെ പ്രവചനവും പാളിഇരട്ട മുഖമുള്ള അത്ഭുത ബാലന്‍; കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഡോക്ടര്‍മാരുടെ പ്രവചനവും പാളി

മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയിലൂടെ സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ 90 ദിവസം വരെ താമസിക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വിസ നൈപ്പുണിക മേഖലയില്‍ കഴിവ് തെളിയിച്ച തൊഴില്‍ ദാതാക്കള്‍ക്ക് ഗുണകരമാകും. ഫ്രീന്‍ലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ തേടി കൊണ്ടിരിക്കുന്നവര്‍ക്കും ഇത് ഉപയോഗപ്പെടും.

ബിരുദമുള്ളവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കാനായി അപേക്ഷിക്കുന്ന വിസകള്‍ക്ക് സ്‌പോണ്‍സറുടെ ആവശ്യമില്ല. രക്ഷിതാക്കള്‍ക്ക് അവരുടെ ആണ്‍കുട്ടികളെ 25 വയസ് വരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. 18 മുതലാണ് ആരംഭിക്കുക. സ്‌കൂള്‍ പഠനത്തിനും, യൂണിവേഴ്‌സിറ്റി പഠനത്തിനും ശേഷം ഇവര്‍ക്ക് യുഎഇയില്‍ തുടരാനും ഇതിലൂടെ സാധിക്കും.

ഗോള്‍ഡന്‍ വിസ നിയമത്തിലെ ഭേദഗതി മെഡിസിന് പഠിക്കുന്ന പ്രൊഫഷണലുകള്‍ക്ക് സഹായകരമാകും. സയന്‍സ്, എഞ്ചിനീയറിംഗ് മേഖലയിലുള്ളവര്‍ക്കും ഇത് നേട്ടമാകും. ഐടി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠന മേഖലയിലുള്ളവര്‍ക്കും ഈ ഭേദഗതി സഹായകരമാകും. ഈ വിസയുള്ളവര്‍ക്ക് എത്ര തൊഴിലാളികളെ വേണമെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാം.

ഇവരുടെ വിസ യുഎഇയ്ക്ക് പുറത്ത് എത്ര ദിവസം തങ്ങിയാലും നിയമസാധുത ഉള്ളതായിരിക്കും. റെസിഡെന്‍സ് വിസയുടെ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് ഗ്രേസ് കാലാവധി ആറുമാസം വരെ ലഭിക്കും. ഇത് പുതിയ നിയമത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ ഇത് മുപ്പത് ദിവസം മാത്രമായിരുന്നു.

ഭര്‍ത്താവിനായി ശവപ്പെട്ടി ഒരുക്കി യുവതി; വന്‍ ട്വിസ്റ്റ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെഭര്‍ത്താവിനായി ശവപ്പെട്ടി ഒരുക്കി യുവതി; വന്‍ ട്വിസ്റ്റ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

English summary
expatriates set to benefit after uae's new immigration laws witness a grand change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X