കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടിന്റെ രക്ഷകരായവരാണ് ഗള്‍ഫ് പ്രവാസികള്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

ദുബായ്: പറഞ്ഞു കേട്ട കഥകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീ ചൂളയില്‍ ജീവിതം പടുത്തുയര്‍ത്തി നാടിന്റെ രക്ഷകരായവരാണ് ഗള്‍ഫ് പ്രവാസികളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

യുഎഇ ലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ ശ്രീ പുന്നക്കന്‍ മുഹമ്മദലി എഴുതിയ ഹ്യദയ രേഖകള്‍ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കവെയാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം.

pic

ഗള്‍ഫ് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഹ്യദയ രേഖ സഹായകമാവുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു യു.എ.ഇ ലെ തന്നെ ജീവകാരുണ്യ പ്രവര്‍ത്തകനായ എംജി പുഷ്പാഗദന് പുസ്തകം നല്‍കി കൊണ്ടാണ് മുഖ്യമന്ത്രി ഹ്യദയ രേഖകളുടെ കേരളത്തിലെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഗള്‍ഫ് മലയാളികള്‍ വിവിധ മേഖലകളില്‍ കൈവരിച്ച സേവന മികവിനെ വിലയിരുത്താന്‍ ഹ്യദയ രേഖകള്‍ പോലുള്ള പ്രവാസി രചനകള്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

English summary
Expatriates in the Gulf are the real cadres of the country: OommenChandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X