Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഴ അടയ്ക്കാതെ പ്രവാസിയ്ക്ക് രാജ്യം വിടാനാകില്ല

Traffic, Signal
അബുദാബി: ട്രാഫിക് പിഴ അടയ്ക്കാത്ത പ്രവാസികള്‍ക്ക് രാജ്യം വിട്ട് പോകാനാകില്ല. ട്രാഫിക് നിയമങ്ങളില്‍ കുറ്റക്കാരാകുന്ന പ്രവാസികള്‍ എല്ലാ വിധ പിഴകളും സര്‍ക്കാരിലേയ്ക്ക് അടച്ചതിന് ശേഷം മാത്രമേ ഇനി മുതല്‍ യുഎഇ വിട്ട് പോകാന്‍ കഴിയൂ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യം ട്രാഫിക് പിഴ ഈടാക്കുന്നതെങ്കിലും പിന്നീട് ഇത് മറ്റെല്ലാ പിഴകളും, നികുതിയും കൂടി നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. വിസ ക്യാന്‍സല്‍ ചെയ്യാന്‍ അപേക്ഷ നല്‍കുന്ന പ്രവാസികള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. വിസ ക്യാന്‍സല്‍ ചെയ്യുന്ന നടപടികളില്‍ ട്രാഫിക് പിഴ ഈടാക്കുന്നത് കൂടി ഇനി മുതല്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

പ്രവാസികള്‍ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാനുള്ള നികുതികള്‍ കൃത്യമായി അടയ്ക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനാണ് ഇത്തരമൊരു നിയമമെന്ന് നിയമം-ആഭ്യന്തരകാര്യ വകുപ്പ് ഡയറക്ടര്‍ റാഷിദ് സുല്‍ത്താന്‍ അല്‍ ഖാദര്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ വിസ ക്യാന്‍സല്‍ ചെയ്യുന്നവരില്‍ നിന്ന് മാത്രമേ നികുതി ഈടാക്കുന്നുള്ളൂ. വിസ, ഇമിഗ്രേഷന്‍ നടപടികള്‍ പിഴയടയ്ക്കുന്നതുമായി കൂട്ടിയിണക്കുമെന്നും അധികൃതര്‍. അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+