യുഎഇ: കുറ്റവാളികളായ പ്രവാസികളെ നിര്‍ബന്ധമായും നാടുകടത്തണമെന്ന് യുഎഇ ഫെഡറല്‍ സുപ്രീം കോടതി
അബുദാബി: പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ പിടികൂടുന്ന പ്രവാസികളെ നിര്‍ബന്ധമായും നാടുകടത്തണമെന്ന് യുഎഇയിലെ ഉന്നത കോടതി. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുന്ന പ്രവാസികളെ അവരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നാണ് യുഎഇയിലെ ഫെഡറല്‍ സുപ്രീം കോടതി നല്കുന്ന നിര്‍ദ്ദേശം.
യുവതിയെ ഭീഷണിപ്പെടുത്തി തനിക്കൊപ്പം താമസിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ വിദേശിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഫെഡറല്‍ കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ അഭിഭാഷകനോട് ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് ഒരു മാസം തടവ് ശിക്ഷ നല്‍കാനും 2,000 ദിര്‍ഹം പിഴയടക്കാനും ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി വിധി പുറപ്പെടുവിച്ചു.

പ്രതിയുടെ അഭിഭാഷകന് വീണ്ടും ഫെഡറല്‍ കോടതിയെ സമീപിച്ചെങ്കിലും പ്രതിയെ പുനഃവിചാരണ ചെയ്യാന്‍ വിധിച്ച കോടതി യുഎഇയില്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പ്രവാസികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നാണ് നിയമമെന്ന് ഊന്നിപ്പറയും ചെയ്തു. യുഎഇയിലെ നിയമങ്ങളും പൊതുപെരുമാറ്റച്ചട്ടങ്ങളും പാലിക്കാന്‍ തയ്യാറാവാത്തവരും ഇത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെടുന്നവരുമായ പ്രവാസികള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്നും ഫെഡറല്‍ കോടതി വ്യക്തമാക്കി.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications