സൗദി അറേബ്യയില്‍ ഓകെ, യുഎഇയില്‍ ഇങ്ങനെ പ്രതീക്ഷിച്ചില്ല; ഇനി പ്രവാസികള്‍ക്ക് കഷ്ടകാലം
ദുബായ്: ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. വിദേശികള്‍ ധാരാളമുള്ള യുഎഇയില്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളാണ് എന്നതും എടുത്തുപറയേണ്ടതാണ്. സൗദി അറേബ്യയിലും കുവൈത്തിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തുടങ്ങിയ വേളയില്‍ യുഎഇയില്‍ ഇത്തരം നടപടിക്ക് സാധ്യതയില്ല എന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. യുഎഇയിലും സ്വദേശിവല്‍ക്കരണം തുടങ്ങി. മാത്രമല്ല, അതിവേഗമാണ് പുരോഗമിക്കുന്നത്. ഇതോടെ പ്രവാസികള്‍ക്ക് ജോലി സാധ്യത കുറയുമെന്ന് ഉറപ്പാണ്. ഇക്കാര്യം പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയുമാണ്. 2026ല്‍ പത്ത് ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്വദേശിവല്‍ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാനവവിഭവ ശേഷി മന്ത്രാലയം ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഓരോ വര്‍ഷവും സ്വദേശിവല്‍ക്കരണം വര്ധിപ്പിച്ചുകൊണ്ടുവരാനാണ് നിര്‍ദേശം. 2022ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ട് ശതമാനം സ്വദേശിവല്‍ക്കരണത്തിനാണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്.

ഈ വര്‍ഷം നാല് ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം വര്‍ധിപ്പിച്ച് 2026 ആകുമ്പോള്‍ രാജ്യത്തെ എല്ലാ കമ്പനികളിലും 10 ശതമാനം സ്വദേശികള്‍ ജോലി ചെയ്യുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. അതായത്, ഇത്രയും സ്വദേശികള്‍ക്ക് ജോലി നല്കുമ്പോള് വിദേശികള്‍ പുറത്തിരിക്കേണ്ടി വരും.

സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോള്‍ സ്വകാര്യ കമ്പനികളും പ്രതിസന്ധിയിലാണ്. കാരണം സ്വദേശികളെ ജോലിക്ക് നിയമിക്കുമ്പോള്‍ പ്രവാസികള്‍ക്ക് നല്കുന്ന ശമ്പളവും ആനുകൂല്യങ്ങളും മതിയാകില്ല. അതുകൊണ്ടുതന്നെ സ്വദേശികളെ ജോലിക്കെടുക്കുന്നത് കമ്പനികള്‍ക്ക് ചെലവ് ഇരട്ടിയാക്കും. എന്നാല്‍ ഇത്തരം കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയാണ് യുഎഇ സര്‍ക്കാര്‍.

സ്വദേശിവല്‍ക്കരണത്തിന് കമ്പനികളെ പ്രോല്‍സാഹിപ്പിക്കാന്‍ സാമ്പത്തികമായി സഹായിക്കുകയാണ് സര്‍ക്കാര്‍. എന്തുവന്നാലും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ സ്വകാര്യ കമ്പനികള്‍ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വദേശികളെ നിയമിക്കേണ്ട അവസ്ഥയിലാണ് സ്വകാര്യ കമ്പനികള്‍. ഘട്ടങ്ങളായി നിയമനം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.

യുഎഇയുടെ നടപടിയെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ സൂചിപ്പിക്കുന്നു. സ്വന്തം പൗരന്മാര്ക്ക് ജോലി ഉറപ്പാക്കേണ്ടത് ഏതൊരു സര്‍ക്കാരിന്റെയും ബാധ്യതയാണ്. എന്നാല്‍ പ്രവാസികളുടെ കാര്യം പരിശോധിക്കുമ്പോള്‍ വലിയ തിരിച്ചടിയുമാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികള്‍ മൊത്തം ജോലിക്കാരുടെ എണ്ണം കുറയ്ക്കാനാണ് സാധ്യത. പ്രവാസികളുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തുകയും ചെയ്യും.

50 വിദഗ്ധര്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണം എന്നാണ് യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശം. 50ലധികം വിദഗ്ധര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ രണ്ട് ശതമാനം പേര് സ്വദേശികളായിരിക്കണം. ഈ രീതിയില്‍ 10 ശതമാനം വരെ നിയമനം നടക്കണമെന്നാണ് യുഎഇയുടെ സ്വകാര്യവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓരോ വര്‍ഷവും സ്വദേശികളെ ജോലിക്കെടുക്കുന്നത് വര്‍ധിപ്പിക്കണം. ഇങ്ങനെ വരുമ്പോള്‍ പ്രവാസികളെ ജോലിക്കെടുക്കുന്നത് കുറയും. 2026 ആകുമ്പോഴേക്കും വലിയ തോതില്‍ കുറവ് വരും. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ ജോലിക്കെടുക്കേണ്ട സ്വദേശികളുടെ അനുപാതത്തില്‍ പ്രതിമാസം 6000 ദിര്‍ഹം പിഴ നല്‍കണം. 2023ല്‍ നിര്‍ദേശം ലംഘിക്കുന്ന കമ്പനികളെ മൂന്നാം കാറ്റഗറിയിലേക്ക് തരംതാഴ്ത്തും.
-
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
പിഎസ്സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, ഒഴിവുകള്‍ പാലക്കാട്, 1.15 ലക്ഷം വരെ ശമ്പളം!! -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications