അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ വന്ധ്യതയ്ക്കുള്ള കാരണം വെളിപ്പെടുത്തി വിദഗ്ദര്‍
കുടുംബത്തിനുള്ളില്‍ നിന്നുള്ള വിവാഹങ്ങള്‍ ജനിതക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു
റിയാദ്: കുടുംബത്തിനുള്ളില്‍ നിന്നുള്ള വിവാഹങ്ങളാണ് വന്ധ്യതയ്തക്ക് ഇടയാക്കുന്നതെന്ന് ആരോഗ്യവിദഗ്ദര്. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്ധ്യതയ്ക്ക് പിന്നില്‍ ഒരേ കുടുംബങ്ങളില്‍ നിന്നുള്ള വിവാഹങ്ങളാണെന്നും അണ്ഡങ്ങളുടെ അപര്യാപ്തരയാണ് ഇതിനുള്ള കാരണമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.
യുഎഇ മിനിസ്റ്റര്‍ ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഡവലപ്പ്മെന്റ് ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക്ക് അല്‍ നഹ്യാന്റെ രക്ഷകര്തൃത്തില് നടത്തിയ ദ്വിദിന ആരോഗ്യ കോണ്‍ഫറന്‍സിലാണ് ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വന്ധ്യത വിഷയമായത്.

വന്ധ്യത- ജിസിസി രാജ്യങ്ങളില്‍
ജിസിസി രാജ്യങ്ങളില്‍ 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ 6-7 ലക്ഷത്തോളം വന്ധ്യത ബാധിച്ച ദമ്പതികളുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇതിന് പിന്നിലുള്ള കാരണം കുടുംബത്തിനുള്ളില്‍ നിന്നുള്ള വിവാഹമാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

ജനിതക പ്രശ്നങ്ങള്‍
രക്തബന്ധത്തില്‍ നിന്നുള്ള വിവാഹങ്ങള്‍ അടുത്ത തലമുറയില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമേയാണ് വന്ധ്യത നേരിടേണ്ടിവരുന്നത്.

അണ്ഡാശയത്തില്‍ പ്രശ്നങ്ങള്‍
ജിസിസി രാജ്യങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നം അണ്ഡങ്ങളുടെ ഉല്‍പ്പാദനത്തിലുള്ള കുറവാണ്. ഒരു സ്ത്രീയില്‍ ജന്മനാ നിശ്ചിത എണ്ണം അണ്ഡങ്ങള്‍ ഉണ്ടായിരിക്കും, എന്നാല്‍ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളിലെ അണ്ഡാശയങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാകുന്നതായും ഇവ അണ്ഡത്തിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു.

ദ്വിദിന കോണ്‍ഫറന്‍സ്
എന്‍ഹാന്‍സിംഗ് സക്സസ് റേറ്റ്സ് ഇന്‍ അസിസ്റ്റഡ് റിപ്രൊജക്ടീവ് ടെക്നോളജി എന്ന വിഷയത്തില്‍ നടന്ന ദ്വിദിന കോണ്‍ഫറന്‍സിലാണ് ജിസിസി രാജ്യങ്ങളിലെ സ്ത്രീകളിലെ വന്ധ്യത ചര്‍ച്ചാവിഷയമായത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications