യുഎഇ: അടുത്ത മൂന്ന് ദിവസം പൊടിക്കാറ്റും മഴയും, മുന്നറിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഏഴ് മുതല്‍ 10 മീറ്റര്‍ വരെ അടി ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത
ദുബായ്: ദുബായില്‍ അടുത്ത രണ്ട് ദിവസം ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രമാണ് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്ത് വടക്കുകിഴക്കന്‍ കാറ്റും, വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെയും സാന്നിധ്യമുണ്ട്. ഇത് വടക്കു ഭാഗത്തേക്കും കിഴക്കുഭാഗത്തേയ്ക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. റാസല്‍ഖൈമയിലും സമീപ പ്രദേശങ്ങളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ വ്യക്തമാക്കുന്നു.

അറേബ്യന്‍ ഗള്‍ഫ് പ്രദേശം മുതല്‍ ദുബായ്, ഒമാന്‍ കടല്‍ത്തീരങ്ങള്‍ കലുഷിതമായിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മീറ്ററോളജി ആന്‍ഡ് സീസ്‌മോളജി മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഏഴ് മുതല്‍ 10 മീറ്റര്‍ വരെ അടി ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ രാജ്യത്ത് അനുഭവപ്പെടുന്ന താപനിലയില്‍ വ്യത്യാസമുണ്ടാകില്ല. കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications