കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി;യുവാവിന് 8വര്‍ഷം തടവും 800ചാട്ടയടിയും

  • By Meera Balan
Google Oneindia Malayalam News

Crime
റിയാദ്: സ്ത്രീകളെ ബളാക്‌മെയില്‍ ചെയ്ത് പണം തട്ടിയെ സൗദി യുവാവിന് എട്ട് വര്‍ഷം തടവിനും 800 തവണ ചാട്ടയടിയ്ക്കും കോടതി വിധിച്ചു. പെണ്‍കുട്ടികളുടെ ചിത്രം കാട്ടി അവരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ് യുവാവിനെ കോടതി ശിക്ഷിച്ചത്. 30 വയസ്സ് പ്രായമുള്ള യുവാന് നൂറോളം സ്ത്രീകളില്‍ നിന്ന് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്ചതു. ഒക്ടോബര്‍ എട്ട് ചൊവ്വാഴ്ചായാണ് യുവാവിനെ ശിക്ഷിച്ചത്.

800 ചാട്ടയടി നാല് തവണയായി ഇയാള്‍ക്ക് നല്‍കണം. ഒരോ തവണ ചാട്ടയടി നല്‍കുന്നത് സ്ത്രീകള്‍ കൂടുതല്‍ സന്ദര്‍ശിയ്ക്കാനിടയുള്ള ഷോപ്പിംഗ് മാളുകള്‍ക്കുള്ളില്‍ വച്ചായിരിയ്ക്കണമെന്ന് കോടതി പ്രത്യേകം പറയുന്നുണ്ട്. ഇയാള്‍ക്ക് 13 ലക്ഷം പിഴയും കോടി വിധിച്ചു.

ഫേസ് ബുക്കില്‍ നിന്നും വിവാഹിതരും അവിവാഹിതരുമായി സ്ത്രീകളുടെ ചിത്രമെടുക്കുകയും ഇവ കാട്ടി സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു യുവാവിന്റെ പതിവ്. ഇക്കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിച്ചുചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നും മറ്റും പറഞ്ഞായിരുന്നു ഭീഷണി. ഇയാളുടെ മബൈല്‍, ലാപ്‌ടോപ് എന്നിവ പരിശോധിച്ചപ്പോള്‍ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ ലഭിച്ചു.

English summary
A Saudi judge sentenced a local man to eight years in prison and ordered him lashed 800 times inside shopping malls visited mostly by women after he found him guilty of blackmailing nearly 100 girls, a newspaper reported on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X