സൗദി: ഭര്‍ത്താവിന് കഴിവില്ലെങ്കില്‍ സ്ത്രീകള്‍ക്ക് വിവാഹേതരബന്ധമാകാമെന്ന ഫത്വ വ്യാജം
മനാമ: വിവാഹേതര ലൈംഗിക ബന്ധത്തിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്ന ഫത്വ സൗദി പുറപ്പെടുവിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മതപുരോഹിതന്‍.വിവാഹശേഷം ഭര്‍ത്താവില്‍ നിന്ന് സെക്‌സ് ലഭിച്ചില്ലെങ്കില്‍ മറ്റൊരു പുരുഷനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കുന്ന നിയമം സൗദി ആവിഷ്‌കരിച്ചു എന്നാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഇത്തരത്തിലൊരു ഫത്വ പുറപ്പെടുവിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും സ്ഥിരീകരണം
ഷെയ്ഖ് നാസര്‍ അല്‍ മറിന്റെ ഓഫീസാണ് ഫത്വ പുറപ്പെടുവിച്ചതെന്ന തരത്തിലാണ് പ്രചാരണം നടന്നത്. എന്നാല്‍ വിവേഹാതേര ബന്ധത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന തരത്തില്‍ യാതൊരു വിധ ഫത്വയും പുറപ്പെടുവിച്ചിട്ടില്ലെന്ന് മതപണ്ഡിതന്റെ ഓഫീസ് അറിയിച്ചു. നാസര്‍ അല്‍ ഒമറിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ ഫലമാണിതെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് വിവാഹതേര ബന്ധത്തിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്ന നിയമം ആവിഷ്‌കരിച്ചു എന്ന് പ്രചരിച്ചത്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ അത് വിശ്വസിയ്ക്കാതെ സത്യമെന്താണെന്ന് അന്വേഷിയ്ക്കാന്‍ ശ്രമിയ്ക്കണമെന്നും സൗദി അധികൃതര്‍ അറിയിച്ചു. മതത്തിനെതിരായ നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍.












Click it and Unblock the Notifications