Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് പോസ്റ്റ് യുവതിയുടെ ജീവന്‍ രക്ഷിച്ചു

ബഹറിന്‍: തൊഴിലുടമയുടെ മകന്‍ ചെയ്യുന്ന പീഡന കഥകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഫിലിപ്പീന്‍ സ്വദേശിനിയായ യുവതിക്ക് ജീവന്‍ തിരിച്ചു ലഭിക്കാന്‍ കാരണമായത്. ലഹരി മരുന്നിനടിമയായ തൊഴിലുടമയുടെ മകന്‍ തന്നെ ശാരീരികമായും,മാനസികമായും പീഡിപ്പിക്കുന്ന വിവരം വീട്ടുടമയോട് പറഞ്ഞെങ്കിലും അതൊന്നും ചെവികൊള്ളാന്‍ അയാള്‍ തയ്യാറായില്ലെന്ന് യുവതി പറയുന്നു.

എന്തായാലും ജീവന്‍ കൈ വിട്ട് പോകുമെന്ന അവസ്ഥയിലാണ് യുവതി താന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പീഡന കഥകള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 3 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മണിക്കൂറിനുള്ളില്‍ വൈറലായി. പീഡന കഥകള്‍ പുറത്തു പറഞ്ഞാല്‍ കൊന്നു മരുഭുമിയില്‍ തള്ളുമെന്ന ഭീഷണി പോലും മറികടന്നാണ് യുവതി സാഹസത്തിന് മുതിര്‍ന്നത്.

facebook

അബ്ബിലൂന എന്ന 28 കാരിയുടെ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോ അവസാനം ഫിലിപ്പൈന്‍സ് എംബസി അധിക്രതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് യുവതിക്ക് മോചനത്തിനുള്ള വഴി തെളിഞ്ഞത്. എംബസി അധിക്രതര്‍ മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്ത് എത്തുകയും യുവതിയെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഹമദ് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എംബസിയുടെ സംരക്ഷണത്തില്‍ കഴിയുകയാണ് ഇപ്പോള്‍ അബ്ബി ലൂന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+