പ്രകൃതി വിരുദ്ധ പീഡനം ഹോബി, യുവാവ് അറസ്റ്റില്‍
അബുദാബി: പൊലീസുകാരനാണെന്ന് കള്ളം പറഞ്ഞ് കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയ അബുദാബി യുവാവ് അറസ്റ്റില്‍. അറസ്റ്റിലാകുന്നതിന് മുന്‍പ് ഒട്ടേറെ കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസിനോട് പറഞ്ഞു. എട്ട് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്
വീടിന് പുറത്ത് കളിച്ച് കൊണ്ട് നില്‍ക്കുന്ന കുട്ടികളെ ഇയാള്‍ വിലക്കുമായിരുന്നു. താന്‍ പൊലീസാണെന്നും വീടിന് പുറത്ത് കളിയ്ക്കരുതെന്നും ഇയാള്‍ കുട്ടികളോട് പറയുമായിരുന്നു. കുട്ടികള്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഇവരെ പിന്തുടര്‍ന്ന് പീഡിപ്പിയ്ക്കുകയായിരുന്നു യുവാവിന്റെ പതിവ്.

ഒട്ടേറെ കുട്ടികളെ താന്‍ പീഡിപ്പിച്ചിട്ടുള്ളതായി പ്രതി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കുട്ടിയുടെ രക്ഷകര്‍ത്താവ് മാത്രമാണ് പരാതിയുമായി ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നത്. അപമാനം ഭയന്നാകും മറ്റ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി മുന്നോട്ട് വരാതിരുന്നതെന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്ത അല്‍ ഖലീജ് പത്രം പറയുന്നത്.
പരാതി നല്‍കിയ ആളുടെ വളരെ ചെറിയ കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കു. പ്രതി രോഗിയാണെന്നും ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ആറ് മാസത്തെ ശിക്ഷയ്ക്കും തുടര്‍ന്ന് നാട് കടത്താനും വിധിച്ചു












Click it and Unblock the Notifications