Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മാണം

Credit Card
ദുബായ്: ദുബായിലെ ഒരു അപ്പാര്‍ട്ടമെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണ ഫാക്ടറി പോലീസ് പിടികൂടി. ഒരു യൂറോപ്പുകാരന്റെ നേതൃത്വത്തില്‍ ഒരു സംഘം കള്ളന്‍മാര്‍ ചേര്‍ന്നാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മ്മിച്ചിരുന്നത്. ഏതാണ് 27 കോടി രൂപയാണ് വ്യാജ കാര്‍ഡ് ഉപോഗിച്ച് ഇവര്‍ സ്വന്തമാക്കിയിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.

വ്യാജമായി നിര്‍മിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപോഗിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഇവര്‍ ഹാക്ക് ചെയ്തിട്ടുള്ളതായ പോലീസ് കമാണ്ടന്റ് ലെഫ്റ്റനന്‌റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ അല്‍ തമീം അറിയിച്ചു. ഐഷ് എന്നാണ് വിദേശിയുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാജമായി ഉണ്ടാക്കാന്‍ ഇവര്‍ ഉപോഗിച്ചിരുന്നത്.

ദുബായ് പോലീസില്‍ ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇപ്പോള്‍ പ്രത്യേയക സംഘമുണ്ട്. ഈ സംഘത്തിന്റെ അന്വേഷണത്തിലാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിക്കുന്നവരെ പിടികൂടിയതെന്ന് പോലീസ് മേധാവി അറിയിച്ചു. 2010 മുതല്‍ ഇവര്‍ തട്ടിപ്പ് തുടങ്ങിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പണം പിന്‍ വലിക്കുന്നതിന് മാത്രമല്ല ഇവര്‍ ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്. വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങാനും ഉപയോഗിച്ചിരുന്നു. ആഡംബര കാറുകളും ഫ്‌ലാറഅറുകളും വാങ്ങാനും ഇവ ഉപയോഗിച്ചിരുന്നു. ലംബോര്‍ഗിനി, ഫെരാരി തുടങ്ങിയ അത്യാഡംബര കാറുകളും ഇവര്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിയിട്ടുണ്ട്.

പോലീസിന്റെ പരിശോധനയില്‍ 177 വ്യാജ കാര്‍ഡുകളാണ് ഇവരുടെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ അഞ്ച് പേര്‍ അറബികള്‍ തന്നെയാണ്. ഇവര്‍ കുറ്റസമ്മതം നടത്തിയാതും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+