പ്രവാസികള്‍ സൂക്ഷിച്ചോ... കൈയ്യില്‍ ആവശ്യത്തിൽ കൂടുതൽ പണമുണ്ടോ? ചുളുവിൽ 'ഡോക്ടർ' ആക്കാന്‍ ആളെത്തും!
ജിദ്ദ : പണം വാങ്ങി ഡോക്ടറേറ്റ് നൽകുന്ന സംഘങ്ങൾ പ്രവാസികളെ പറ്റിക്കുന്നു എന്ന് ആരോപണം. അമേരിക്കയിലെ കിങ് യൂണിവേഴ്‌സിറ്റിയുടെ പേര് ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പ്രചരിക്കുന്നത്. കിങ് യൂണിവേഴ്‌സിറ്റിയുടെ പേരിൽ ചെറിയ മാറ്റം വരുത്തിയാണ് ഡോക്ടറേറ്റ് നൽകുന്ന സ്ഥാപനത്തിന് പേര് നൽകിയിരിക്കുന്നത് എന്നും ആരോപണം ഉണ്ട്.
സ്ഥാപനത്തിന്റെ വെബ് സൈറ്റിലും ബ്രോഷറുകളിലും നൽകിയിരിക്കുന്ന വിലാസം വ്യാജമാണെന്ന് പലരും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഹവാലിയിലെ ഹൊനോലുലു എന്ന സ്ഥലത്തെ ഒരു ഫ്ളാറ്റിലെ സ്യൂട്ടിന്റെ വിലാസമാണത്രെ ബ്രോഷറിൽ ഉള്ളത്. ആ സ്ഥലത്ത് അത്തരം ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷിച്ചവര്‍ കണ്ടെത്തിയതായിട്ടാണ് പറയുന്നത്.

സ്ഥാപനത്തിന്റെതെന്നു നൽകിയ ഫോൺ നമ്പർ പ്രവർത്തിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആരോപണം. ഹൊനോലുലു എന്ന സ്ഥലത്ത് നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള വാഷിംഗ്ടൺ സ്‌റ്റേറ്റിലുള്ള മെരിലാന്റ് എന്ന സ്ഥലത്തെ ഏരിയ കോഡ് ആണ് ഇവര്‍ നല്‍കിയ ഫോണ്‍നന്പറില്‍ ഉള്ളത് എന്നും ആരോപണം ഉണ്ട്.
അമേരിക്കയിലെ നിയമപ്രകാരം, ആർക്കും വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കാം. ഇത് ഇവര്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. അമേരിക്കയിലെ വിദ്യാഭ്യസ മന്ത്രാലയത്തിന്റെ യാതൊരുവിധ അംഗീകാരവും സ്ഥാപനത്തിന് ഇല്ലെന്ന് വെബ് സൈറ്റിൽ രേഖപെടുത്തിയിട്ടും ഉണ്ട്. ഇത് നിയമ നടപടികളിൽ പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ആയിട്ടാണ് വിലയിരുത്തുന്നത്.
സ്ഥാപനത്തിലെ ജീവനക്കാരില്‍ അധികവും തമിഴ് നാട് സ്വദേശികൾ ആണെന്നാണ് രേഖപെടുത്തിരിക്കുന്നത്. പലരുടെയും ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകൾ പരിശോധിച്ചപ്പോൾ ദുബായിലും സിംഗപ്പൂരിലും ആണ് താമസിക്കുന്നത് എന്നാണ് കാണുന്നത്. സ്ഥാപനവുമായി ബന്ധമുള്ളതായി ആരും രേഖപ്പെടുത്തിയിട്ടും ഇല്ലത്രെ.
2000 മുതൽ 3000 വരെ അമേരിക്കൻ ഡോളർ ആണ് ഡോക്ടറേറ്റ് ലഭിക്കാൻ ആവശ്യപ്പെടുന്നത് എന്നാണറിവ്. വിദ്യാഭ്യസ യോഗ്യത പോലും ആവശ്യപ്പെടാത്ത അപേക്ഷ ഫോം പൂരിപ്പിച്ചു നൽകിയാൽ ആവശ്യമായ പ്രൊഫൈൽ അവർ നിർമിക്കും. ചെന്നൈ പോലുള്ള ഇന്ത്യൻ നഗരങ്ങളിലെ ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ വെച്ചാണ് ബിരുദം കൈമാറുന്നത്. മിഡിൽ ഈസ്റ്റിലെ സാമൂഹിക സേവനം നടത്തുന്നു , താരതമ്യേന സാമ്പത്തിക സാഹചര്യമുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. പേരും പ്രസക്തിയും ആഗ്രഹിക്കുന്നവർ പെട്ടന്ന് തന്നെ ഇവരുടെ കെണിയിൽ വീണുപോകും. ഡോക്ടറേറ്റ് ലഭിച്ചവർക്ക് അവരവരുടെ സ്ഥലങ്ങളിൽ സ്വീകരണം ഒരുക്കാനും സംഘാടകരെ ഏർപ്പാട് ആക്കി കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications