ഗള്‍ഫിലും വ്യാജ ഡോക്ടര്‍!!!
ബഹറിന്‍: മനാമയില്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലായം നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്ത നേത്ര ഡോക്ടറാണ് മാസങ്ങളായി രോഗികളെ ചികിത്സിക്കുകയും മരുന്നു നല്‍കുകയും ചെയ്തിരുന്നത്.
സ്ഥാപനത്തിന്റെ മാനേജറും ഇയാള്‍ തന്നെയായിരുന്നു. കണ്ണു പരിശോധന സെന്റര്‍ എന്ന ബോര്‍ഡും വെച്ചായിരുന്നു ഇയാള്‍ രോഗികളെ ചികിത്സിച്ചു കൊണ്ടിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധിക്രതര്‍ പരിശോധന നടത്തിയപ്പോള്‍ സ്ഥാപനം ലൈസന്‍സ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് സെന്റര്‍ അധിക്രതര്‍ അടച്ചുപൂട്ടുകയും 2000 ദിനാര്‍ പിഴയും വിധിച്ചു.












Click it and Unblock the Notifications