കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്വീകരിച്ച നടപടി കേട്ടാല്‍ വ്യാജ എഞ്ചിനിയര്‍മാര്‍ പേടിച്ചോടും, ഇനി ഒളിച്ചു കളി വേണ്ട ...

  • By Siniya
Google Oneindia Malayalam News

റിയാദ്: വ്യാജ എഞ്ചിനിയര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി രംഗത്ത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എഞ്ചിനിയറിംഗ് കൗണ്‍സില്‍ വ്യാജന്‍മാരെ പിടികൂടാന്‍ പോലീസുള്‍പ്പെടെ പ്രത്യേക സമിതിയെ നിയോഗിച്ചു.

നടപടി ശക്തമാക്കണമെന്ന് കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാര്‍ നിര്‍ദ്ദേശിച്ചു. ഇതേ സമയം 2000 വ്യാജ എഞ്ചിനിയര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.

saudia-arabia

ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കൗണ്‍സില്‍ മേധാവി ഡോ. ജമീല്‍ ബഖ് ആവി അറിയിച്ചു. എന്‍ജിനിയര്‍മാരുടെ യോഗ്യത പരിശോധിച്ചതിന് ശേഷമേ ഇവര്‍ക്ക് ഇഖാമ അനുവദിക്കുന്നത്.

സൗദിയിലേക്കുള്ള വിസ സ്‌ററാബ് ചെയ്യുന്നതിന് മുന്‍പ് തന്നെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും. ഇങ്ങനെയാണ് വ്യാജന്‍മാരെ കൈയോടെ പിടികൂടുന്നത്. ഇതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റുമായി വരുന്ന എഞ്ചിനിയര്‍മാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

English summary
Fake engineers to face tough action in soudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X