വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ഗള്‍ഫില്‍ വിലസുന്നു! അറസ്റ്റിലായ മലയാളി ജീവനക്കാരന് നിരപരാധി
ഷാര്‍ജ: ഒറിജിനല്‍ കറന്‍സികളെ വെല്ലുന്ന രീതിയിലുള്ള ഇന്ത്യന്‍ വ്യാജ കറന്‍സികള്‍ ഗള്‍ഫില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അബുദാബി യൂണിയന് സുപ്രീം കോര്‍ട്ട് വെറുതെ വിട്ട മലയാളി എക്സ്ചേഞ്ച് ജീവനക്കാരന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്ത ഷാര്‍ജയിലെ പ്രമുഖ അഭിഭാഷകന് അബ്ദുള്ള മുഹമ്മദ് അല്‍ സല്‍മാനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഷാര്‍ജയിലെ ഒരു പ്രമുഖ എക്സ്ചേഞ്ചില്‍ നിന്നും യുഎഇ ദിര്‍ഹം നല്കി ഇന്ത്യന്‍ കറന്‍സി വാങ്ങി നാട്ടിലെത്തിയ കൊല്ലം കുണ്ടറയിലെ മലയാളി കുടുംബം കൊല്ലം പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഭര്‍ത്താവിന്റെ കൂടെ നാട്ടിലെത്തിയ സ്ത്രീ മകളുടെ വിദ്യഭ്യാസ വായ്പ തിരിച്ചടവിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയപ്പോഴാണ് ഷാര്‍ജയില്‍ നിന്നും മാറിയ നോട്ടുകെട്ടിലെ ആയിരം രൂപയുടെ 5 നോട്ടുകള്‍ വ്യാജമാണെന്ന് ബാങ്ക് കണ്ടെത്തുന്നത്. തുടര്‍ന്നുള്ള അന്യേഷണത്തില്‍ രണ്ട് നോട്ടുകള്‍ കൂടി കണ്ടെത്തി.

തുടര്‍ന്ന് കുണ്ടറ എസ്.ഐ സുനീഷും സംഘവും ബാങ്കിലെത്തി സ്ത്രീയെ അറസ്റ്റ് ചെയ്തു. തിരുവന്തപുരത്ത് നടത്തിയ ഫോറന്‍സിക് ടെസ്റ്റിലും പെട്ടന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിദേശത്ത് അച്ചടിച്ച വ്യാജ ഇന്ത്യന്‍ കറന്സികളാണിതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. സംഭവം അറിഞ്ഞ ഭര്‍ത്താവ് ഷാര്‍ജയില്‍ തിരിച്ചെത്തി പണമിടപാട് സ്ഥാപനത്തിനെതിരെ ഷാര്‍ജ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് പണമിടപാട് സ്ഥാപത്തില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 34 കാരനായ കാഷ്യറെ വിചാരണ തടവുകാരനായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേസ് യുഎഇ നാഷണല്‍ സെക്യൂരിറ്റി വിഭാഗത്തിന് കൈമാറി. 58 ദിവസത്തെ ഷാര്‍ജ ജയില്‍ വാസത്തിനു ശേഷം യുവാവിനെ അബുദാബി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കേസിന്റെ ഭാഗമായി താമസ കേന്ദ്രമടക്കം പലസ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെന്ന് ഇയാള്‍ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് പോലീസിന് മനസ്സിലായെങ്കിലും അന്യേഷണത്തിന്റെ ഭാഗമായി നാലര മാസത്തോളം ഇദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു.

ജോലി ചെയ്തിരുന്ന സ്ഥാപനം തനിക്ക് വേണ്ട എല്ലാ നിയമ സഹായങ്ങളും ചെയ്തു തന്നതായും ക്രയവിക്രയത്തിലൂടെ തന്നിലെത്തിയ പണം വ്യാജമാണെന്ന് പോലീസ് എത്തി തന്നെ കസ്റ്റഡിയിലെടുക്കുന്ന നിമിഷം വരെ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തു വര്‍ഷമായി താന്‍ ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു സ്ഥാപനത്തിലെത്തുന്ന എല്ലാ കറന്‍സികളും വിശദമായി ചെക്ക് ചെയ്തതിനു ശേഷമാണ് സ്വീകരിക്കുന്നത്, എന്നാല്‍ സാധാരണ മെഷിനോ കൈ പരിശോധനയിലോ മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലുള്ള വ്യാജനാണ് പെട്ടിയിലേക്ക് കടന്നുവന്നതെന്നും ആദ്യമായാണ് ഇത്തരത്തിലുളള ഒരനുഭവം നേരിടേണ്ടി വന്നതെന്നും ഇയാള്‍ പറഞ്ഞു.

കോടതിയിലും അന്യേഷണ ഉദ്യോഗസ്ഥരിലും പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു. കുടുബത്തിലും കൂട്ടുകാരിലുമുണ്ടായ സംശയം കോടതി വിധിയിലൂടെ മാറ്റിയെടുക്കാന്‍ പറ്റിയതിലുള്ള സന്തോഷവും ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചു. ഒറിജിനല്‍ കറന്‍സികളെ വെല്ലുന്ന രീതിയിലുള്ള വ്യാജനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് അബുദാബിയിലും നാട്ടിലും നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഹമ്മദ് സല്മാന് അഡ്വക്കറ്റ്സിലെ നിയമ പ്രതിനിധിയും മലയാളിയുമായ മുഹമ്മദ് അലവി അഭിപ്രായപ്പെട്ടു. അത് കൊണ്ടു തന്നെയാണ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നതെന്നും അലവി കൂട്ടിച്ചേര്‍ത്തു. കോടതി വെറുതെ വിട്ട യുവാവ് ഏതാനും ദിവസത്തിനകം തിരിച്ച് ജോലിയില്‍ പ്രവേശിക്കും.
-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്











Click it and Unblock the Notifications