കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രവാസികള്‍ ശ്രദ്ധിക്കുക! തീവ്രവാദികള്‍ നിങ്ങളെ കരുവാക്കും!!!

Google Oneindia Malayalam News

ദുബായ്: ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിങ്ങള്‍ പോലും വിശ്വസിക്കാത്ത തുക വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ഇനി ആ പണം മാറി അയച്ചതാണ് ദയവു ചെയ്ത് താങ്കള്‍ ആ പണം തിരിച്ചയക്കണമെന്നും അയച്ചാല്‍ പ്രതിഫലമായി ചെറിയൊരു തുക നല്‍കാം എന്നുമുള്ള ഫോണ്‍വിളി കൂടി എത്തിയാലോ?.. വാഗ്ദാനത്തില്‍ വഞ്ചിതരാകാതിരിക്കുക.

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ പണം കൈമാറാന്‍ പ്രവാസികളുടെ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. സോഷ്യല്‍ മീഡിയകളിലാണ് ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം ആരംഭിച്ചിരിക്കുന്നത്. മിക്ക രാജ്യങ്ങളും വ്യക്തി കേന്ദ്രീക്രത പണമിടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇപ്പോള്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായാണ് വാര്‍ത്ത.

phone-call

ഇത്തരക്കാര്‍ മറ്റുള്ളവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും കുറച്ചു സമയത്തിനു ശേഷം അക്കൗണ്ട് ഉടമകയെ വിളിച്ച് അക്കൗണ്ട് നമ്പര്‍ മാറി അയച്ചതാണെന്നും പണം തിരിച്ചയക്കണമെന്ന അഭ്യര്‍ഥനയുമായി സമീപിക്കും. പ്രതിഫലമായി കുറച്ചു പണവും വാഗ്ധാനം ചെയ്യും. എന്നാല്‍ നിങ്ങള്‍ പണം ഫോര്‍വേഡ് ചെയ്യുന്നത് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ കണ്ണികള്‍ക്കായിരിക്കുമെന്നതാണ് ഞെട്ടിക്കുന്ന കാര്യം. സംഘം പിന്നീട് അധിക്രതരുടെ പിടിയിലായാല്‍ ഇവര്‍ക്ക് പണം ലഭിക്കുന്ന സ്രോതസ്സുകളെ കുറിച്ചുള്ള അന്യേഷണത്തില്‍ നിങ്ങളും പ്രതിയായിരിക്കും.

അത് കൊണ്ടു തന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും കാര്യം ശ്രദ്ദയില്‍പ്പെട്ടാല്‍ പണം മറ്റൊരാള്‍ക്ക് അയക്കുന്നതിനു മുമ്പ് അധിക്രതരെ വിവരം അറിയിക്കുക. നാട്ടിലേക്കും മറ്റും പണം അയക്കാറുള്ള പ്രവാസികള്‍ മുഖേന ഇത്തരം പ്രവര്‍ത്തികള്‍ കൂടുതല്‍ സംശയത്തിനിടയില്ലാതെ നടത്താം എന്നത് കൊണ്ടു തന്നെ പ്രവാസികളെയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെക്കുന്നത്. സൂക്ഷിക്കുക...

English summary
Fake phone calls spreading in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X