കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡരികില്‍ നിന്നും സംസം വാങ്ങാറുണ്ടോ ??? നിങ്ങള്‍ ചിലപ്പോള്‍ വഞ്ചിതരായേക്കാം

  • By Mithra Nair
Google Oneindia Malayalam News

മക്ക: മക്കയിലെ പുണ്ണ്യ തീര്‍ഥമായ സംസം ജലത്തിനും അപരന്മാര്‍ . കഴിഞ്ഞ വാരങ്ങളില്‍ മക്കയില്‍ നടത്തിയ റെയ്ഡുകളില്‍ അധിക്യതര്‍ ആയിരക്കണക്കിനു വ്യാജ സംസം കാനുകളാണു പിടിച്ചെടുത്തത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സംസം ഫാക്ടറിയില്‍ അധിക്യതര്‍ നടത്തിയ റെയ്ഡില്‍ എഴുപതിനായിരത്തില്‍ പരം സംസം കാനുകളാണു പിടിച്ചെടുത്തത്.

zamzamonroad1.jpg -Properties

മക്കയിലെ കുദൈയിലെ സംസം ഫാക്ടറിയില്‍ നിന്നും വിതരണം ചെയ്യുന്ന ഒറിജിനല്‍ സംസം കാനുകളില്‍ പതിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളും കാര്‍ട്ടണുകളും വരെ വ്യാജ ഫാക്ടറിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. മക്കയിലെ വിവിധ ഹോട്ടലുകളില്‍ സൂക്ഷിച്ചിരുന്ന വ്യാജ സംസം കാനുകളും വലിയ തോതില്‍ പിടി കൂടിയിരുന്നു. ഉംറ തീര്‍ഥാടകര്‍ക്ക് വില്പന നടത്താനുദ്ദേശിച്ചാണു ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു സംസം കാനുകള്‍ സൂക്ഷിച്ചിരുന്നത്.

zamzam2.jpg -Properties

ഇതേടെ സൗദിയിലെ പ്രധാന റോഡരികെ വില്പനക്ക് വെച്ചിരിക്കുന്ന സംസം കാനുകള്‍ വിശ്വസ്തതയോടെ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പല സ്വദേശികളായ കച്ചവടക്കാരും മക്കയിലെ കുദൈയിലെ സംസം ഫാക്ടറിയില്‍ നിന്നും ഒറിജിനല്‍ സംസം നേരിട്ട് കൊണ്ട് വന്നു വില്പന നടത്തുന്നവരാണെങ്കിലും തുടര്‍ച്ചയായ റെയ്ഡ് വാര്‍ത്തകള്‍ സത്യ സന്ധരായ കച്ചവടക്കാരെ വരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ്.

airport3.jpg -Properties

ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കും തീര്‍ഥാടനത്തിനു മക്കയിലെത്തുന്നവര്‍ക്കും, മക്കയിലെ കുദൈയിലുള്ള കിംഗ് അബ്ദുല്ല സംസം ഫാക്ടറിയില്‍ നേരിട്ട് പോയി സംസം ശേഖരിക്കുകയാണു ഏറ്റവും അനുയോജ്യമായ മാര്‍ഗം. ഒരു ഇഖാമയില്‍ 10 ലിറ്ററിന്റെ 4 സംസം ബോട്ടിലുകള്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. 5 റിയാലാണു ഒരു ബോട്ടിലിന്റെ വില. സ്വദേശത്തേക്ക് പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ടോ ടിക്കറ്റോ കാണിച്ച് കൊടുത്താല്‍ 5 ലിറ്ററിന്റെ സംസം ബോട്ടിലുകള്‍ എയര്‍പോര്‍ട്ടുകളിലെ സംസം വിതരണ കൗണ്ടറുകളില്‍ നിന്നും ലഭിക്കുകയും ചെയ്യും. ക്യത്യമായ പരിശോധനകളും കടുത്ത ശിക്ഷാ നടപടികള്‍ കൊണ്ടും വ്യാജ സംസം റാക്കറ്റുകളെ ശക്തമായിത്തന്നെ അധിക്യതര്‍ നേരിടുന്നുണ്ട്.

English summary
the zam zam fake bottles are available in makkah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X