സൗദിയില്‍ വ്യാജ സംസം വെള്ളം: സംസം ഫാക്ടറി ഖസീമില്‍ കണ്ടെത്തി!!!
സൗദി: ഖസീമിലെ ഒരു വീട്ടില്‍ നടത്തിയിരുന്ന വ്യാജ സംസം ഫാക്ടറി ഖസീം പോലീസ് റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഒറ്റപ്പെട്ട പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു വ്യാജ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.
വീട്ടിനുള്ളില്‍ നിന്നും മക്കയിലെ കുദൈ സംസം ഫാക്ടറി വിതരണം ചെയ്യുന്ന ഒറിജിനല്‍ സംസമില്‍ പതിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളും കാര്‍ട്ടണുകളും കുപ്പികളും കണ്ടെത്തി.

വീട്ടിനുള്ളിലെ ജല സംഭരണിയില്‍ നിന്നായിരുന്നു വെള്ളം നിറച്ചിരുന്നത്. പ്രതികളായ 8 അറബ് വംശജരെയും ഒരു ഏഷ്യന്‍ വംശജനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മക്കയില്‍ നിരവധി വ്യാജ സംസം ഫാക്ടറികള്‍ അധികൃതര്‍ റെയ്ഡു ചെയ്തിരുന്നു.












Click it and Unblock the Notifications