പഞ്ചഗുസ്തിയില്‍ ഡബിള്‍ ഹാട്രിക് നേട്ടവുമായി ഫക്രു
ദുബായ് :യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തി വരുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പഞ്ചഗുസ്തി ഇനത്തില്‍ ഡബിള്‍ ഹാട്രിക് നേട്ടവുമായി തവനൂര്‍ വട്ടംകുളം സ്വദേശി ഫക്രുദ്ദീന്‍. കഴിഞ്ഞ ആറു വര്‍ഷവും പഞ്ചഗുസ്തി വിഭാഗത്തില്‍ മലപ്പുറം ജില്ലക്ക് വേണ്ടി മത്സരിച്ച ഫക്രുദ്ദീന്‍ ഈ ഇനത്തില്‍ തന്റെ പ്രവീണ്യം തെളിയിക്കുന്നതായിരുന്നു ഇത്തവണ അല്‍ കവാനീജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കാഴ്ചവെച്ചത്.

എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെയാണ് ഫക്രു ഓരോ പ്രാവശ്യവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഈ വര്‍ഷത്തെ രണ്ടാം സ്ഥാനം നേടിയത് സ്വന്തം നാട്ടുകാരനും സുഹൃത്തുമായ നജബ് ആണ്. ദുബായില്‍ സ്വന്തമായി ജിംനേഷ്യം നടത്തുകയാണ് ഫക്രുദ്ദീന്‍. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ , ഇബ്രാഹിംകുട്ടി തിരൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എല്ലാ തവണയും മലപ്പുറം ജില്ല പഞ്ചഗുസ്തി ടീമിനെ തയ്യാറാക്കുന്നത്.

പ്രതിഭാ സംഗമം
ദുബായ്: കെ.എം.സി.സി 44മത് യു.എ. ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സര്‍ഗോത്സവം, സ്‌പോര്ട്‌സ് മീറ്റ് എന്നിവയില്‍ കല കായിക സാഹിത്യ വിജ്ഞാന മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളെ (11/12/2015)ഡിസംബര്‍ 11 വെള്ളിയാഴ്ച അല്‍ ബാറാഹ കെ.എം.സി.സിയില്‍ വൈകീട്ട് 6 മണി മുതല്‍ നടക്കുന്ന പ്രതിഭാ സംഗമത്തില്‍ അനുമോദിക്കുന്നു. ചടങ്ങില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കല കായിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications