പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ധന്യതയില്‍ ബഹറിന്‍
ദിവസവും രാത്രി 9 മണിക്ക് ആരംഭിക്കുന്ന മൗലിദ് മജ് ലിസില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി വിശ്വാസികളാണ് പങ്കെടുക്കുന്നത്.
ബഹറിന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ നടക്കാറുള്ള മൗലീദ് പരായണം ബഹറിനില്‍ സംഘടിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ നബിദിന കാമ്പയിനോടനുബന്ധിച്ച് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രതിദിന മൗലിദ് സദസ്സ് പലര്‍ക്കും നവ്യാനുഭവമായി.

ദിവസവും രാത്രി 9 മണിക്ക് ആരംഭിക്കുന്ന മൗലിദ് മജ് ലിസില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി വിശ്വാസികളാണ് പങ്കെടുക്കുന്നത്.

സദസ്സില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും അരങ്ങേറും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മൗലിദ് മജ്‌ലിസില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ നസ്വീഹത്ത് പ്രഭാഷണം നടത്തി.

Click it and Unblock the Notifications